സുബൈർ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി
text_fieldsമനാമ: 13 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) മുൻ നാഷനൽ കൺവീനർ സുബൈർ മാസ്റ്റർ ആലുങ്ങലിന് ബഹ്റൈൻ ആർ.എസ്.സി യാത്രയയപ്പ് നൽകി.
ബഹ്റൈനിലെ മത, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ സുബൈർ മാസ്റ്റർ നിലവിൽ ഐ.സി.എഫ് ബഹ്റൈൻ നാഷനൽ പ്രവർത്തക സമിതി അംഗം, ബഹ്റൈൻ കലാലയം സാംസ്കാരിക വേദി ദേശീയ സമിതി അംഗം എന്നീ പദവികളിൽ പ്രവർത്തിച്ചുവരുകയായിരുന്നു.
ആർ.എസ്.സി നാഷനൽ ചെയർമാൻ അബ്ദുല്ല രണ്ടത്താണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗൾഫ് കൗൺസിൽ എക്സിക്യൂട്ടിവ് അംഗം അബ്ദുറഹീം സഖാഫി വരവൂർ ഉദ്ഘാടനം ചെയ്തു.
നവാസ് പാവണ്ടൂർ, ഫൈസൽ ചെറുവണ്ണൂർ, അഷ്ഫാഖ് മണിയൂർ, അബ്ദുൽ സലാം കോട്ടക്കൽ, ഷഹീൻ അഴിയൂർ, ഖാലിദ് സഖാഫി, അഡ്വ. ശബീറലി, അശ്റഫ് മങ്കര തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.