യാത്രയയപ്പ് നൽകി
text_fieldsമനാമ: സമസ്ത ബഹ്റൈൻ മുൻ കേന്ദ്ര വൈസ് പ്രസിഡന്റും സമസ്ത ഹമദ് ടൗൺ പ്രസിഡന്റുമായ കാവനൂർ മുഹമ്മദ് മുസ്ലിയാർക്ക് കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി. കേന്ദ്ര കമ്മിറ്റിക്കുവേണ്ടി ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ് മെമന്റോ സമ്മാനിച്ചു. ജംഇയ്യതുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ് എന്നിവർക്കുവേണ്ടി ഷറഫുദ്ദീൻ മൗലവി, അബ്ദുൽ മജീദ് ചോലക്കോട് എന്നിവർ ഷാൾ അണിയിച്ചു. ശഹീർ കാട്ടാമ്പള്ളി സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മുസ്തഫ കളത്തിൽ, നൗഷാദ് ഹമദ് ടൗൺ, ഷാഫി വേളം, ഷറഫുദ്ദീൻ മാരായമംഗലം, സജീർ പന്തക്കൽ, നവാസ് കുണ്ടറ, ജാഫർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.