മനം കവർന്ന് ഫാർമേഴ്സ് മാർക്കറ്റ്
text_fieldsമനാമ: 12ാമത് ഫാർമേഴ്സ് മാർക്കറ്റിന് ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ തുടക്കമായി. മാർക്കറ്റ് മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം, നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് മാർക്കറ്റിന് തുടക്കമിട്ടത്.
രാജ്യത്തിന്റെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് ഇത്തവണ മാർക്കറ്റ് എത്തുന്നത്. 33 കർഷകരുടെ ഉൽപന്നങ്ങൾ പ്രദർശനത്തിലുണ്ട്. നിരവധി കാർഷിക സ്ഥാപനങ്ങൾ, നഴ്സറികൾ എന്നിവ പങ്കെടുക്കുന്നുണ്ട്. കരകൗശല വിൽപന, കുട്ടികൾക്കുള്ള വിദ്യാഭ്യാസ, വിനോദ പ്രവർത്തനങ്ങൾ, റസ്റ്റാറന്റുകൾ, കഫേകൾ എന്നിവയും ഫാർമേഴ്സ് മാർക്കറ്റിലുണ്ട്.
ആരോഗ്യമന്ത്രി ഡോ. ജലീല അസ്സയ്യിദ്, സാമൂഹിക വികസന മന്ത്രി ഒസാമ അൽ അലവി, യുവജനകാര്യ മന്ത്രി റവാൻ തൗഫീഖി, ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫി എന്നിവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. പ്രാദേശിക കർഷകരുടെയും കരകൗശല വിദഗ്ധരുടേയും പാചക വിദഗ്ധരുടെയും മേളയാണിതെന്ന് കാർഷിക കാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.