കുഞ്ഞുനാളിലെ നോമ്പ്
text_fieldsഞാൻ കുട്ടിയായിരുന്നപ്പോൾ ഒരു ദിവസം വീട്ടിലെല്ലാവരും ആഹാരം കഴിക്കാത്തത് ശ്രദ്ധയിൽപെട്ടു. ആരും വെള്ളംപോലും കുടിക്കുന്നില്ല. എന്തുകൊണ്ടായിരിക്കും പതിവിൽനിന്ന് വ്യത്യസ്തമായി ഇന്നുമാത്രം ആരും ഒന്നും കഴിക്കാതിരിക്കുന്നത്.
എെൻറ കുരുന്നു മനസ്സിൽ അടക്കാനാവാത്ത ജിജ്ഞാസ തിടംെവച്ചു. വൈകാതെ എനിക്കതിനുള്ള മറുപടിയും കിട്ടി; 'ഇന്നുമുതൽ നോമ്പാണ് മോനേ' എന്നായിരുന്നു ഉമ്മ പറഞ്ഞുതന്ന ഉത്തരം.
റമദാെൻറയോ നോമ്പിെൻറയോ മഹത്ത്വം മനസ്സിലാക്കാനുള്ള കഴിവ് സ്വാഭാവികമായും അന്നത്തെ നാലു വയസ്സുകാരനായ എനിക്കുണ്ടാവില്ല എന്നത് നേരുതന്നെ. നോമ്പുപിടിക്കലിൽ കൗതുകകരമായ രസമുണ്ടെന്നാവും അന്നെെൻറ മനസ്സ് കണ്ടെത്തിയിട്ടുണ്ടാവുക. ''നിക്കും നോമ്പ് പിടിക്കണം'' -ഞാൻ ഉമ്മയോട് പറഞ്ഞു.
''മുതിർന്നവരാണ് മോനേ നോമ്പ് പിടിക്കുക, കഴിക്കാണ്ടിരുന്നാൽ മോന് വെശക്കൂലേ?'' -ഉമ്മ എന്നോട് ചോദിച്ചു. എെൻറ വാശിക്കു മുന്നിൽ നോമ്പ് പിടിക്കാനുള്ള അനുവാദം കിട്ടി.അങ്ങനെ നാലാമത്തെ വയസ്സിൽ ആദ്യത്തെ നോമ്പ് പിടിച്ചു.
ബഹ്റൈനിൽ ജനിച്ചുവളർന്ന ഞാൻ നാലാം വയസ്സിൽ ആദ്യത്തെ നോമ്പ് പൂർത്തിയാക്കി എന്നറിഞ്ഞ് നാട്ടിലുള്ള വാപ്പുമ്മയും ഉപ്പാപ്പയും മാമമാരും മറ്റുള്ള ബന്ധുക്കളും വിളിച്ചു സന്തോഷം പങ്കുവെച്ചു. പിന്നീട്, നോമ്പും പിടിച്ചു സ്കൂളിൽ പോകുന്നത് പതിയെ ശീലമായി. നോമ്പുകാലത്ത് ചെറുപ്പത്തിൽ സ്കൂളിൽ പോകുമ്പോൾ ഇന്ന് നിനക്കു നോമ്പുണ്ടോ എന്നായിരുന്നു എല്ലാ കൂട്ടുകാരുടെയും ചോദ്യം. അത്താഴം കഴിക്കാൻ എണീക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അതുകൊണ്ട് ചില ദിവസങ്ങളിൽ ഞാൻ ഉറങ്ങാതെ അത്താഴം കഴിക്കുന്ന സമയംവരെ ഇരിക്കുമായിരുന്നു. നോമ്പു പിടിച്ചുകൊണ്ട് ഫ്രിഡ്ജ് എപ്പോഴും തുറക്കുന്നത് എെൻറ ഒരു ശീലമായിരുന്നു. അതിനകത്ത് ഇരിക്കുന്ന ചോക്ലറ്റും ജ്യൂസും ഒക്കെ കാണുമ്പോൾ അതെടുത്ത് കഴിക്കാൻ മനസ്സ് പറയുമെങ്കിലും ഉള്ളിെൻറ ഉള്ളിൽ ഞാൻ നോമ്പുകാരനാണെന്ന ബോധം എന്നെ പിന്തിരിപ്പിക്കുകയായിരുന്നു.
പ്രായം കൂടിവരുമ്പോൾ റമദാനിൽ പിടിക്കുന്ന നോമ്പിന് എണ്ണം കൂട്ടി. അത് എന്തിനാണ് പിടിക്കുന്നത് എന്നും മനസ്സിലായി. വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും നിവൃത്തിയുണ്ടെങ്കിലും ഒന്നുമില്ലാത്ത പാവപ്പെട്ടവരെപ്പോലെ വിശപ്പ് അടക്കി പിടിച്ചിരിക്കുക.വിശപ്പിെൻറ കാഠിന്യത്തിൽ ആഹാരത്തിെൻറ വില അറിഞ്ഞ് ദാനം ചെയ്യാൻ കിട്ടുന്ന പുണ്യദിനങ്ങളാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.