ഫെഡ് ബഹ്റൈൻ ഡ്രോയിങ് ആൻഡ് കളറിങ് മത്സരം സംഘടിപ്പിച്ചു
text_fieldsഫെഡ് ബഹ്റൈൻ സംഘടിപ്പിച്ച ഡ്രോയിങ് ആൻഡ് കളറിങ് മത്സരം
മനാമ: ബഹ്റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്റൈൻ ഡ്രോയിങ് ആൻഡ് കളറിങ് മത്സരം സംഘടിപ്പിച്ചു.
എറണാകുളം നിവാസികളായ കുട്ടികൾക്കുവേണ്ടി ബി.എം.സി ഹാളിൽ നടത്തിയ മത്സരത്തിൽ, ജൂനിയർ / സബ് ജൂനിയർ വിഭാഗങ്ങളിലായി അമ്പതോളം കുട്ടികൾ പങ്കെടുത്തു. ബഹ്റൈനിലെ പ്രശസ്ത ചിത്രകല അധ്യാപകനായ ഹരിദാസ് കുഞ്ഞച്ചൻ കുട്ടികൾക്ക് നിർദേശങ്ങൾ നൽകുകയും മത്സരം നിയന്ത്രിക്കുകയും ചെയ്തു. ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് സ്റ്റീവ്ൺസൺ അധ്യക്ഷത വഹിച്ചു.
വനിത വിഭാഗം സെക്രട്ടറി ജിഷനാ രഞ്ജിത്, പ്രസിഡന്റ് നിക്സി ജെഫിൻ, മെംബർഷിപ് സെക്രട്ടറി ജയേഷ് ജയൻ, ജോയന്റ് സെക്രട്ടറി സുജിത് കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ രഞ്ജിത് രാജു, ജിജേഷ്, കാർളിൻ എന്നിവർ സംസാരിച്ചു. ഏപ്രിൽ 25ന് ബി.എം.സി ഹാളിൽ നടക്കുന്ന ഫെഡ് ഈസ്റ്റർ -ഈദ് -വിഷു പരിപാടിയിൽ വിജയികളെ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.