ഫെഡറേഷൻ കപ്പ് നാടൻ പന്തുകളി ഫൈനൽ മത്സരം 17ന്
text_fieldsമനാമ: ബഹ്റൈൻ കേരള നേറ്റിവ് ബാൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് ഫെഡറേഷൻ കപ്പ് നാടൻ പന്തുകളി മത്സരത്തിന്റെ ഫൈനൽ വെള്ളിയാഴ്ച സിഞ്ചിലുള്ള അൽ അഹലി ക്ലബ് മൈതാനിയിൽ നടക്കും. ഉച്ച 1.30ന് ആരംഭിക്കുന്ന ഫൈനൽ മത്സരത്തിൽ മണർകാട് ടീം പുതുപ്പള്ളി ടീമിനെ നേരിടും. വിജയികൾക്ക് കെ.ഇ. ഈശോ ഈരേച്ചേരിൽ എവർറോളിങ് ട്രോഫിയും റവ. ഫാ. എബ്രഹാം കോർ എപ്പിസ്കോപ്പ കരിമ്പനത്തറ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും എം.സി. കുരുവിള മണ്ണൂർ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും എപ്സിലോൺ കമ്പനി സ്പോൺസർ ചെയ്യുന്ന കാഷ് അവാർഡും മാത്യു വർക്കി അക്കരക്കുന്നേൽ സ്പോൺസർ ചെയ്യുന്ന കാഷ് അവാർഡും ലഭിക്കും. ബി.കെ.എൻ.ബി.എഫ് പ്രസിഡന്റ് റോബിൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ഹസൻ ഈദ് ബുഖാമസ് എം. പി മുഖ്യാതിഥി ആയിരിക്കും.
കേരള സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, പഴയ കാല നാടൻ പന്തുകളി താരം കെ.ഇ. ഈശോ ഈരേച്ചേരിൽ, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, പ്രതിഭ പ്രസിഡന്റ് ജോയ് വെട്ടിയാടൻ, പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി, സിറോ മലബാർ സൊസൈറ്റി പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ, മലയാളി ബിസിനസ് ഫോറം സെക്രട്ടറി ബഷീർ അമ്പലായി, മീഡിയ വൺ ബഹ്റൈൻ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര, ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് ബോബി പാറയിൽ, ലാൽ കെയേഴ്സ് ചാരിറ്റി വിങ് കൺവീനർ തോമസ് ഫിലിപ്പ്, കെ.എൻ.ബി.എ. ചെയർമാൻ രഞ്ജിത് കുരുവിള, കെ.എൻ. ബി.എ പ്രസിഡന്റ് മോബി കുര്യക്കോസ്, സിംസ് സ്പോർട്സ് സെക്രട്ടറി സിജോ സീസൺ എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.