ഫെഡറേഷൻ കപ്പ് നാടൻ പന്തുകളി മത്സരം: ഫൈനൽ നവംബർ നാലിന്
text_fieldsമനാമ: ബഹ്റൈൻ-കേരള നേറ്റിവ് ബാൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ഫെഡറേഷൻ കപ്പ് നാടൻ പന്തുകളി ടൂർണമെന്റിലെ അവസാന റൗണ്ട് ലീഗ് മത്സരങ്ങളിൽ വണ്ടന്മേട് ടീം ചമ്പക്കര ടീമിനെയും മണർകാട് ടീം പാമ്പാടി ടീമിനേയും പരാജയപ്പെടുത്തി. വെള്ളിയാഴ്ച നടന്ന മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം നിർവഹിച്ചു.
ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി ജവാദ് വക്കം, കൊല്ലം ജില്ല പ്രസിഡന്റ് നസീം തൊടിയൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രസിഡന്റ് റെജി കുരുവിള അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സാജൻ തോമസ്, ട്രഷറർ കുരുവിള പാമ്പാടി, റോബിൻ എബ്രഹാം, മനോഷ് കോര എന്നിവർ സംസാരിച്ചു. അനീഷ് ഗൗരി സ്വാഗതവും ജോജി ഈശോ നന്ദിയും പറഞ്ഞു. നവംബർ നാലിന് ഉച്ച 1.30ന് ആരംഭിക്കുന്ന ലൂസേഴ്സ് ഫൈനലിൽ മണർകാട് ടീം പാമ്പാടി ടീമിനെ നേരിടും. തുടർന്ന് 2.30ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ വാകത്താനം ടീം ചമ്പക്കര ടീമിനെ നേരിടും. സമാപന സമ്മേളനത്തിൽ ബഹ്റൈനിലെ സാമൂഹിക, സംസ്കാരിക, രാഷ്ട്രീയ, മത മേഖലകളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.