ഫെഡറേഷൻ കപ്പ് നാടൻ പന്തുകളി ടൂർണമെന്റ്: ചമ്പക്കര ജേതാക്കൾ
text_fieldsമനാമ: ബഹ്റൈൻ-കേരള നേറ്റിവ് ബാൾ ഫെഡറേഷൻ സംഘടിപ്പിച്ച രണ്ടാമത് ഫെഡറേഷൻ കപ്പ് നാടൻ പന്തുകളി ടൂർണമെന്റിന്റെ ഫൈനലിൽ വാകത്താനം ടീമിനെ പരാജയപ്പെടുത്തി ചമ്പക്കര ജേതാക്കളായി. ഫൈനൽ മത്സരം ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നാടൻ പന്തുകളി ആചാര്യൻ കെ.ഇ. ഈശോ ഈരേച്ചേരിൽ മുഖ്യാതിഥിയായിരുന്നു.
സമാപന സമ്മേളനത്തിൽ ബഹ്റൈൻ പാർലമെന്റ് മുൻ മെംബർ ഹസൻ ഈദ് ബുക്കമാസ്, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, കെ.എം.സി.സി വൈസ് പ്രസിഡന്റ് ഗഫൂർ കയ്പമംഗലം, കെ.സി.എ സ്പോർട്സ് സെക്രട്ടറി വിനോദ് ദാനിയേൽ, കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് ബോബി പാറയിൽ, ലാൽ കെയേഴ്സ് ചാരിറ്റി വിങ് കൺവീനർ തോമസ് ഫിലിപ്, റോയ് കരിമ്പനത്തറ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ടൂർണമെന്റിലെ മികച്ച കളിക്കാരനും ഫൈനലിലെ മികച്ച കളിക്കാരനുമായി ചമ്പക്കരയുടെ ക്യാപ്റ്റൻ ശ്രീരാജ് തിരഞ്ഞെടുക്കപ്പെട്ടു. വണ്ടന്മേട് ടീമിലെ റിന്റോ മോൻ തോമസ്, വാകത്താനം ടീമിലെ സ്മിനു ഫിലിപ്, സിറിൽ, മണർകാട് ടീമിലെ മനോഷ് കോര, ബോബി എന്നിവർ വ്യക്തിഗത സമ്മാനങ്ങൾക്ക് അർഹരായി.
പ്രസിഡന്റ് റെജി കുരുവിള, സെക്രട്ടറി സാജൻ തോമസ്, ട്രഷറർ കുരുവിള പാമ്പാടി, നിബു കുര്യൻ, ജോജി ഈശോ, സെബിൻ, സന്തോഷ് പുതുപ്പള്ളി, നിഖിൽ മീനടം, ബിബിൻ, ജെൻസൺ മണ്ണൂർ, പോൾ ജോൺ, അനീഷ്, ബുലു മാത്യു, റെനീഷ്, സാജോ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.