Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightെഎ.വൈ.സി.സി യൂത്ത് ...

െഎ.വൈ.സി.സി യൂത്ത്  ഫെസ്​റ്റ്​ 19ന്​

text_fields
bookmark_border

മനാമ:  ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസി​​െൻറ (​െഎ.​ൈവ.സി.സി) നാലാമത് ‘യൂത്ത് ഫെസ്​റ്റ്​’ മേയ്​ 19ന്​ രാത്രി ഗുദൈബിയ സൗത്ത് പാർക്ക് പ്രിയദർശിനി ഹാളിൽ നടക്കും.  രാഷ്​ട്രീയ-സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. യൂത്ത് ഫെസ്​റ്റുമായി ബന്ധപ്പെട്ട് നടത്തിയ കലാമത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

കൂടാതെ ബഹ്റൈനിലെ ഏറ്റവും മികച്ച പ്രവാസി കർഷകനുള്ള ‘കർഷകരത്ന’ അവാർഡും ചടങ്ങിൽ നൽകും. വിവിധ കലാപരിപാടികളും നടക്കും. കഴിഞ്ഞ നാലുവർഷത്തിനിടെ ബഹ്​റൈനിലും നാട്ടിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ സംഘടനക്ക്​ സാധിച്ചതായി ഭാരവാഹികൾ പറഞ്ഞു. 

തെരെഞ്ഞെടുക്കപ്പെട്ട 14 അമ്മമാർക്ക് പെൻഷൻ, നിർധന രോഗികൾക്ക് ആശ്വാസമേകാൻ ചികിത്സ സഹായം,  പഠിക്കാൻ മിടുക്കരായ കുട്ടികളെ സഹായിക്കുന്ന ‘അക്ഷരദീപം പദ്ധതി’,  നാട്ടിൽ പോകാൻ പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് യാത്ര ടിക്കറ്റ് നൽകൽ എന്നിവ ചെയ്​തു വരുന്നുണ്ട്​. ‘യൂത്ത്​ ഫെസ്​റ്റി’ൽ പങ്കെടുക്കുന്നവർക്കായി വിവിധ ഏരിയകളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുമുണ്ട്. 

വിളിക്കേണ്ട നമ്പറുകൾ: ഹിദ്ദ് -33080790, മുഹറഖ് -35914004, മനാമ -32029799,ഗുദൈബിയ - 35069283, സൽമാനിയ - 39499330, ഉമ്മുൽ ഹസം - 36951681 ടൂബ്ലി -34384577, സൽമാബാദ് -39349181, റിഫ -33059692, സിത്ര - 66988833, ഹമദ് ടൗൺ - 33735358, ബുദയ്യ -33246208,38349311.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fest
News Summary - fest
Next Story