ലോജിസ്റ്റിക്സ് മേഖല: കുതിച്ചുചാട്ടത്തിനൊരുങ്ങി രാജ്യം
text_fieldsമനാമ: ലോജിസ്റ്റിക്സ് മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് ബഹ്റൈൻ തയാറെടുക്കുന്നു. 2030ഒാടെ ഏറ്റവും മികച്ച ലോജിസ്റ്റിക്സ് സേവനങ്ങൾ നൽകുന്ന 20 രാജ്യങ്ങളിലൊന്നായി ബഹ്റൈനെ മാറ്റുന്നതിനുള്ള പദ്ധതിയാണ് തയാറാക്കുന്നതെന്ന് ഗതാഗത, വാർത്താവിനിമയ മന്ത്രി കമാൽ ബിൻ അഹ്മദ് മുഹമ്മദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2030 ആകുേമ്പാൾ രാജ്യത്തിെൻറ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ ലോജിസ്റ്റിക്സ് മേഖലയുടെ സംഭാവന 10 ശതമാനമായി ഉയർത്തും. നിക്ഷേപം ആകർഷിക്കുന്നതിനും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിലും നിർണായക സ്ഥാനമുള്ള ലോജിസ്റ്റിക്സ് മേഖല സർക്കാറിെൻറ മുൻഗണനാ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
അടുത്ത ഒമ്പത് വർഷത്തിനുള്ളിൽ വ്യോമമാർഗമുള്ള ചരക്ക് കടത്തിെൻറ ശേഷി ഒരു മില്യൺ മെട്രിക് ടണ്ണായും കാർഗോ ശേഷി ഒരു മില്യൺ കണ്ടെയ്നറായും ഉയർത്തും.
70ലധികം സ്ഥലങ്ങളിലേക്ക് വിമാന സർവിസുകൾ വർധിപ്പിക്കുകയും ചെയ്യും.
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്ന് 25,000 ചതുരശ്ര മീറ്റർ എയർ കാർഗോ മേഖല നിർമിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിവർഷം 1.3 മില്യൺ ടൺ കാർഗോ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാകും ഇത്. ആധുനിക വെയർഹൗസ്, എയർക്രാഫ്റ്റ് പാർക്കിങ്, മികച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ഇവിടെയുണ്ടാകും.
റൺവേയുടെ വടക്ക് ഭാഗത്തായാണ് പുതിയ എയർ കാർഗോ ഏരിയ നിർമിക്കുന്നത്. 9000 ചതുരശ്ര മീറ്റർ ഏരിയ കൈകാര്യം ചെയ്യുന്നതിന് ഫെഡെക്സ് എക്സ്പ്രസുമായി 10 വർഷത്തെ കരാർ ഒപ്പുവെക്കുകയും ചെയ്തു. ഡി.എച്ച്.എല്ലിെൻറ സാന്നിധ്യം കൂടുതൽ വിപുലമാക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ലോജിസ്റ്റിക്സ് മേഖലയിൽ ഖലീഫ ബിൻ സൽമാൻ തുറമുഖത്തിെൻറ പ്രാധാന്യവും മന്ത്രി എടുത്തുപറഞ്ഞു. കസ്റ്റംസ് പ്രസിഡൻറ് ശൈഖ് അഹ്മദ് ബിൻ അഹ്മദ് ആൽ ഖലീഫയും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.