ദാറുൽ ഷിഫ മെഡിക്കൽ സെന്‍റർ അഞ്ചാം വാർഷികം
text_fieldsമനാമ: ആതുര സേവന രംഗത്ത് വേറിട്ട പ്രവർത്തനങ്ങളുമായി ഹിദ്ദിലെ ദാറുൽ ശിഫ മെഡിക്കൽ സെന്‍റർ അഞ്ചാം വാർഷികം ആഘോഷിച്ചു. 2016 ൽ പ്രവർത്തനം ആരംഭിച്ച ദാർ അൽ ഷിഫ മെഡിക്കൽ സെന്‍ററിൽ ജനറൽ, ഡെന്‍റൽ, ഓർതോപിഡീക്, ഗൈനക്, ഇ.എൻ.ടി, പിസിയോ തെറാപ്പി വിഭാഗങ്ങളിൽ പരിചയ സമ്പന്നരായ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ഏഴ് ജനറൽ ഡോക്ടർമാർ, അഞ്ച് സ്പെഷലിസ്റ്റ് ഡോക്ടർമാർ, ഫാർമസി, ലബോറട്ടറി, എക്സറേ, അൾട്രാസൗണ്ട് സ്കാനിംഗ്, കോവിഡ് ഡ്രൈവ് ത്രൂ ടെസ്റ്റ്, പ്രീ എംപ്ലോയിമെന്‍റ് ടെസ്റ്റ്, പ്രീമാരിറ്റൽ ടെസ്റ്റ് എന്നീ സംവിധാനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. പരിചയസമ്പന്നരായ ഡോക്ടർമാരുടെയും, പാരാമെഡിക്കൽ വിഭാഗത്തിന്‍റെയും പ്രവർത്തനങ്ങളാണ് മെഡിക്കൽ സെന്‍ററിന്‍റെ വളർച്ചയിൽ ഏറെ മുതൽകുട്ടായതെന്ന് മാനേജിംഗ് ഡയറക്ടർ കെ.ടി മുഹമ്മദലി പറഞ്ഞു. സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണ സെമിനാറുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളും ദാറുൽ ശിഫ മെഡിക്കൽ സെന്‍റർ നടത്തിവരുന്നു. ദാർ അൽ ശിഫ മെഡിക്കൽ സെന്‍ററിന്‍റെ രണ്ടാമത്തെ ശാഖ മനാമയിൽ ഈ വർഷം പ്രവർത്തനമാരംഭിക്കും. ടൂബ്ലി അൻസാർ ഗ്യാലറിയിലെ ഗ്രൗണ്ട് ഫ്ലോറിൽ ദാർ അൽ ശിഫ ഫാർമസിയും പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.