വിദേശികളുടെ സാമ്പത്തിക ആസ്തികൾ
text_fieldsനിലവിലെ സാഹചര്യം കാരണം ഇന്ന് നമ്മൾ ജീവിക്കുന്നത് വളരെ അനിശ്ചിതത്വത്തിലാണ്. മഹാമാരിയെ നിയന്ത്രിക്കാനും പൗരന്മാരുടെയും വിദേശികളുടെയും ജീവൻ സംരക്ഷിക്കാനും സാധ്യമായത് എല്ലാം ചെയ്യുന്ന ഒരു രാജ്യത്ത് ജീവിക്കുന്നത് ഭാഗ്യമാണ്.
ഭരണാധികാരികൾക്കും സർക്കാറിനും മുൻനിര ആരോഗ്യ പ്രവർത്തകർക്കും അഭിനന്ദനം നേരുന്നു. മുൻനിര ആരോഗ്യ പ്രവർത്തകരോട് നന്ദി അറിയിക്കാൻ വാക്കുകളില്ല. പ്രതിസന്ധി നേരിടാനും എല്ലാ പൗരന്മാർക്കും വിദേശികൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകി സംരക്ഷിക്കാനും അധികാരികൾ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. വേതന സംരക്ഷണ പദ്ധതി ഉൾപ്പെടെ പ്രവാസി ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണാധികാരികൾ വിവിധ നടപടികൾ കൈക്കൊള്ളുന്നത് ഏറെ പ്രശംസനീയമാണ്.
ബഹ്റൈനിൽ മരിക്കുന്ന പ്രവാസികളുടെ അനന്തരാവകാശികൾ നേരിടുന്ന വലിയ നിയമപ്രശ്നമുണ്ട്. ഒരു പ്രവാസി മരിച്ചാൽ കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും.
1971ലെ ഒരു നിയമത്തിെൻറയും സെൻട്രൽ ബാങ്കിെൻറ ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണിത്. ഇവിടെ കാലങ്ങളായി നിരവധി മാറ്റങ്ങൾ സംഭവിക്കുകയും പ്രവാസികൾ വർധിക്കുകയും ചെയ്തു. മരിക്കുന്ന വിദേശികളുടെ അനന്തരാവകാശികൾ നേരിടുന്ന ഇൗ നിയമപ്രശ്നം ലഘൂകരിക്കുന്നതിന് ഇൗ നിയമ വ്യവസ്ഥ പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രത്യേകിച്ച്, വിദേശികളുടെ വ്യക്തിപരമായ കാര്യങ്ങൾ അവരുടെ സ്വന്തം വ്യക്തിനിയമത്തിെൻറ അടിസ്ഥാനത്തിലായതുകൊണ്ടും ശരിഅ നിയമം പരമ്പരാഗത ബാങ്കിങ്ങിൽ ബാധകമല്ലാത്തതുകൊണ്ടും. മരിച്ചയാളുടെ മാതൃരാജ്യത്തുനിന്ന് നിയമപരമായ അനന്തരാവകാശി സർട്ടിഫിക്കറ്റ് ലഭിക്കാൻ കുറഞ്ഞത് 3-4 മാസമെടുക്കും. ബാങ്കിലെ പണം വിട്ടുകൊടുക്കാൻ കോടതി ഉത്തരവ് ലഭിക്കാൻ 1-2 മാസം കൂടിയെടുക്കും. ഇതിന് വരുന്ന ഗണ്യമായ ചെലവ് വേറെയും. ഇത് വളരെയധികം ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നു. പ്രത്യേകിച്ച്, മരിച്ച വ്യക്തി ആ കുടുംബത്തിലെ ഏക വരുമാനക്കാരനാണെങ്കിൽ. ചില കേസുകളിൽ കുടുംബങ്ങൾക്ക് സംസ്കാര ചെലവുകൾ വഹിക്കാനോ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനോ ദൈനംദിന ജീവിത ചെലവുകൾക്കോ കഴിയാറില്ല.
ഭരണാധികാരികൾ ഇൗ വിഷയത്തിൽ ഗൗരവമായ പരിഗണന നൽകേണ്ടത് അടിയന്തരമായ ആവശ്യമാണ്. കൂടാതെ, കുടുംബത്തിെൻറ ആവശ്യങ്ങൾ നിറവേറ്റാൻ കുറഞ്ഞത് ശമ്പള അക്കൗണ്ടിൽ നിന്നും ജോയൻറ് അക്കൗണ്ടിൽനിന്നും പണം പിൻവലിക്കാൻ മാർഗം ആവിഷ്കരിക്കണം. ഇൗ പ്രശ്നം പരിഹരിക്കാനോ ലഘൂകരിക്കാനോ പരിഗണിക്കാവുന്ന ചില നിർദേശങ്ങൾ ഇവയാണ്:
1. Either or Survivor രീതിയിൽ ബാങ്ക് അക്കൗണ്ടുകൾ ഒാപറേറ്റ് ചെയ്യാൻ അനുവദിക്കുക
2. കോടതി ഉത്തരവ് വേണമെന്നുള്ള നിയമം ഇത്തരം അക്കൗണ്ടുകൾക്ക് ബാധകമാക്കാതിരിക്കുക
3. ബാങ്ക് അക്കൗണ്ടിൽ നോമിനേഷൻ അനുവദിക്കുക
4. ഒരു നിശ്ചിത തുക വരെ അക്കൗണ്ടിൽനിന്ന് പിൻവലിക്കാൻ അനുവദിക്കുക. കുറഞ്ഞത് 2000 ദിനാർ എങ്കിലും.
തുക അധികമുള്ള അക്കൗണ്ടുകൾ, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ, മറ്റ് സ്വത്തുക്കൾ എന്നിവ കോടതി ഉത്തരവ് പ്രകാരം മാത്രം കൈമാറാൻ അനുവദിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.