പൊതുനിരത്തുകൾ കൈയേറിയാൽ 500 ദിനാർ വരെ പിഴ
text_fieldsമനാമ: രാജ്യത്ത് പൊതുനിരത്തുകൾ കൈയേറിയാൽ 500 ദിനാർ വരെ പിഴ ചുമത്തുന്ന നിയമം വരുന്നു. നേരത്തേ, നിയമം ലംഘിക്കുന്നവരിൽനിന്ന് 20 ദിനാർ ആണ് ഈടാക്കിയിരുന്നത്. 50 ദിനാറിനും 500നും ഇടയിൽ പിഴ വർധിപ്പിക്കുന്ന നിയമഭേദഗതിക്കാണ് ശൂറ കൗൺസിൽ ഒരുങ്ങുന്നത്. അടുത്ത ശൂറ കൗൺസിലിൽ വിഷയം ചർച്ചക്കുവരും. നിശ്ചിത സമയപരിധിക്കുള്ളിൽ തടസ്സം നീക്കം ചെയ്താൽ പിഴ 50 ദിനാർ മാത്രമായിരിക്കും. അധികൃതർ നൽകിയ സമയപരിധി പാലിച്ചില്ലെങ്കിൽ, മുനിസിപ്പാലിറ്റി തടസ്സം നീക്കം ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്യും. എന്നാൽ, ചില പ്രത്യേക സാഹചര്യത്തിൽ നിർമാണ സാമഗ്രികൾക്കും ഉപകരണങ്ങൾക്കുമായി റോഡ് ഉപയോഗിക്കുക, സാധനങ്ങൾ കയറ്റിയയക്കുന്നതിന് പുറത്തുവെക്കുക, വിവാഹങ്ങൾ, പാർട്ടികൾ, ആഘോഷങ്ങൾ എന്നിവക്ക് ടെന്റുകളുൾപ്പെടെയുള്ളവ അനുമതി നൽകുന്നവയിൽ ഉൾപ്പെടുമെന്ന് പബ്ലിക്ക് യൂട്ടിലിറ്റീസ് ആൻഡ് പരിസ്ഥിതി കാര്യ സമിതി ചെയർമാൻ ഡോ. മുഹമ്മദ് ഹസൻ പറഞ്ഞു. അതേസമയം പൊതു സുരക്ഷ, ധാർമികത, ആരോഗ്യം, ട്രാഫിക് എന്നിവ ലംഘിച്ചാൽ അനുമതി നൽകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.