ഒരു തീപ്പൊരി മതി...
text_fieldsസന്തോഷവും സമാധാനവും അലയടിക്കേണ്ടവയാണ് നമ്മുടെ വീടുകൾ. കുഞ്ഞുങ്ങളുെട കളിചിരികളും കുസൃതികളുമൊക്കെയാണ് വീടുകളെ സജീവമാക്കുന്നത്. എന്നാൽ, നമ്മുടെ വീടുകളുെട സുരക്ഷിതത്വം എത്രത്തോളമുണ്ടെന്ന് ആലോചിച്ചിട്ടുണ്ടോ? ചെറിയൊരു തീപ്പൊരി മതി എല്ലാ സന്തോഷങ്ങളും കെടുത്താൻ. അശ്രദ്ധയോടെയുള്ള പാചകവും പുകവലിയുമെല്ലാം വലിയ വിപത്തുകളായി മാറാൻ ഒരു നിമിഷം മതി. വീടിെൻറ സുരക്ഷിതത്വത്തിെൻറ കാര്യത്തിൽ ഒരു വീഴ്ചയും പാടില്ലെന്നാണ് സമീപകാലത്തുണ്ടായ തീപിടിത്തങ്ങൾ നമ്മെ ഒാർമിപ്പിക്കുന്നത്.
അടുക്കളക്കാര്യം അത്ര നിസ്സാരമല്ല
പല അടുക്കളകളിലും ഭക്ഷണ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരിക്കും. ഒരു അടുക്കും ചിട്ടയുമില്ലാത്ത ഇൗ അടുക്കളകൾ ദുരന്തം ക്ഷണിച്ചുവരുത്തുന്നവയാണെന്ന് മറക്കരുത്. സ്റ്റൗവിൽ ഭക്ഷണം വേവിക്കാൻ വെച്ച് ദൂരെ പോകുന്നവരുമുണ്ട്. അല്ലെങ്കിൽ ടി.വി കാണാനോ ഫോൺ വിളിക്കാനോ പോകും. തിരിച്ചുവരുേമ്പാൾ ഭക്ഷണം റെഡി ആയിക്കോളും; സമയം ലാഭിക്കാം എന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്. മിക്കപ്പോഴും ഉദ്ദേശിച്ചതുപോലെ തന്നെ കാര്യങ്ങൾ നടക്കുമെങ്കിലും ചിലപ്പോൾ അപകടകരമാകും. ആ ഒരു ദിവസത്തെ ദുരന്തം ജീവിതത്തിലെ സന്തോഷമെല്ലാം ഇല്ലാതാക്കുന്നതായേക്കാം.
അടുക്കളയിൽനിന്ന് പുറത്തേക്ക് േപാകേണ്ടിവരുകയാണെങ്കിൽ സ്റ്റൗ ഒാഫാക്കി വേണം പോകാൻ. സ്റ്റൗവിൽ വെച്ചിട്ടുള്ള പാത്രങ്ങൾ മാറ്റിവെക്കാനും ശ്രദ്ധിക്കണം. യു.എസ് നാഷനൽ ഫയർ പ്രൊട്ടക്ഷൻ അസോസിയേഷെൻറ കണക്കനുസരിച്ച്, അടുക്കളയിലെ തീപിടിത്തത്തിെൻറ പ്രധാന കാരണം അടുത്ത് ആളില്ലാതെ ഭക്ഷണം സ്റ്റൗവിൽ വെച്ച് വേവിക്കുന്നതാണ്.
സ്റ്റൗവ് വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിലും ചിലർ വീഴ്ച വരുത്താറുണ്ട്. മാലിന്യം നിറഞ്ഞ സ്റ്റൗവ് തീപിടിത്തത്തിന് കാരണമാകാം. കുടുംബമായല്ലാതെ താമസിക്കുന്നവരാണ് ഇക്കാര്യത്തിൽ കൂടുതൽ അശ്രദ്ധ കാണിക്കുന്നത്. മിക്സി പോലുള്ള ഉപകരണങ്ങളിലേക്കുള്ള വയർ, ഡിഷ് ടവൽ, പേപ്പർ ടവൽ തുടങ്ങിയവ സ്റ്റൗവിെൻറ അടുത്തുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വസ്ത്രങ്ങളും തലമുടിയും പോലും തീപിടിത്തത്തിന് കാരണമാകാം. പാചകം ചെയ്യുേമ്പാൾ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. അടുക്കളയിൽ മതിയായ വായുസഞ്ചാരം ഉറപ്പുവരുത്തുകയും വേണം.
കുട്ടികൾ അടുക്കളയിൽ കയറുേമ്പാൾ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം. ഗാസ് സ്റ്റൗ, ഒാവൻ തുടങ്ങിയവ ഉപയോഗിക്കാൻ കുട്ടികളെ അനുവദിക്കുകയും ചെയ്യരുത്.
വൈദ്യുതോപകരണങ്ങളിൽ ജാഗ്രത വേണം
വീടുകളിലെ വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുേമ്പാൾ ജാഗ്രത പാലിക്കണം. ചൂടുകാലങ്ങളിൽ വീടുകളിലെ തീപിടിത്തത്തിന് കാരണങ്ങൾ പലതാണ്. ഗുണനിലവാരമില്ലാത്തതും തകരാറുള്ളതുമായ വൈദ്യുതോപകരണങ്ങളാണ് ഇതിലെ മുഖ്യ വില്ലൻ. അതിനാൽ, വൈദ്യുതി കണക്ഷനുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. അമിതമായ ലോഡിന് കാരണമാകുന്ന രീതിയിൽ വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതും ഒഴിവാക്കണം. നിലവാരമില്ലാത്ത എക്സ്റ്റൻഷൻ കോർഡുകളാണ് മറ്റൊരു വില്ലൻ. ഹീറ്റർ, ഒാവൻ എന്നിവ പ്രവർത്തിപ്പിക്കുേമ്പാൾ എക്സ്റ്റൻഷൻ കോർഡിന് അമിത ലോഡ് താങ്ങേണ്ടിവരുന്നു.
മുറിയിൽ ഹീറ്ററുകളുടെ തൊട്ടടുത്ത് ഇരിക്കുന്നതും കർട്ടൻ, കിടക്ക, വസ്ത്രങ്ങൾ തുടങ്ങിയവ ഹീറ്ററിെൻറ അടുത്ത് വെക്കുന്നതും അപകടകരമാണ്. അടച്ചിട്ട മുറിയിൽ ഹീറ്റർ പ്രവർത്തിപ്പിക്കുേമ്പാൾ കാർബൺഡൈയോക്സൈഡ് ശ്വസിച്ച് മരണം വരെ സംഭവിക്കാം. ചൂട് കൂടിയതിനാൽ ഇപ്പോൾ എയർ കണ്ടീഷനറുകളുടെ ഉപയോഗവും ഗണ്യമായി വർധിച്ചിട്ടുണ്ട്. എയർ കണ്ടീഷനറുകൾ കൃത്യമായ ഇടവേളകളിൽ തകരാറുകൾ പരിഹരിച്ച് വൃത്തിയായി സൂക്ഷിക്കണം. ഇവ കൂടുതൽ നേരം പ്രവർത്തിക്കുകയോ ചൂടാവുകയോ ചെയ്യുേമ്പാൾ ഷോർട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടാകാം. വോൾേട്ടജിൽ കൂടെക്കൂടെയുണ്ടാകുന്ന വ്യതിയാനവും എയർ കണ്ടീഷനർ അമിതമായി ചൂടാകുന്നതിന് കാരണമാകും. മതിയായ എർത്തിങ് കണക്ഷൻ ഇല്ലാത്തത് അപകടം ക്ഷണിച്ചുവരുത്തുമെന്നത് മറക്കരുത്.
പുകവലിയും സൂക്ഷിക്കണം
ഒരു ചെറിയ തീപ്പൊരി മതി വലിയ തീപിടിത്തതിനും അതുവഴി വൻ ദുരന്തത്തിനും വഴിവെക്കാൻ. പുകവലിക്കുന്നവരിൽ ചിലരുടെ ശീലമാണ് കട്ടിലിൽ കിടന്ന് പുകവലിക്കുക എന്നത്. സിഗരറ്റിൽനിന്നുള്ള ചെറിയൊരു തീപ്പൊരി വഴി പുതപ്പിലും കിടക്കയിലും തീപിടിക്കാൻ സാധ്യതയുണ്ട്. അതിനാൽ, കട്ടലിൽ കിടന്നുള്ള പുകവലി ഒഴിവാക്കണം. മൊബൈൽ ഫോണിലും ടാബ്ലെറ്റിലും ലാപ്ടോപ്പിലും ഉപയോഗിക്കുന്ന ലിഥിയം അയേൺ ബാറ്ററികൾ അമിതമായി ചൂടാകുേമ്പാൾ തീപിടിത്തത്തിന് കാരണമാകുന്നു. അതിനാൽ, ഉറങ്ങുേമ്പാൾ ഇൗ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ വെക്കരുത്. ആളുകൾ അടുത്തില്ലെങ്കിൽ ഉപകരണങ്ങൾ പ്ലഗിൽനിന്ന് ഉൗരിയിടണം. സോഫ പോലുള്ള പ്രതലങ്ങളിൽ ലാപ്ടോപ് ഉപയോഗിക്കുന്നതും ഒഴിവാക്കണം. മെഴുകുതിരി ഉപയോഗിക്കുേമ്പാൾ വീണുപോകാത്ത തരത്തിൽ ഉറപ്പിച്ച് വെക്കണം. തീപിടിക്കുന്ന വസ്തുക്കൾ അടുത്തില്ലെന്നും ഉറപ്പുവരുത്തണം. കുട്ടികൾ തീപ്പെട്ടിയോ ലൈറ്ററോ എടുത്ത് കളിക്കുന്നത് പ്രോത്സാഹിപ്പിക്കരുത്. ഒാരോ മുറിയിൽനിന്നും അടിയന്തര സാഹചര്യങ്ങളിൽ രക്ഷപ്പെടുന്നതിന് രണ്ട് മാർഗങ്ങളെങ്കിലും കണ്ടെത്തിയിരിക്കണം. തീപിടിത്തമുണ്ടായാൽ കുടുംബാംഗങ്ങൾക്ക് എല്ലാവർക്കും സുരക്ഷിതമായി ഒത്തുചേരാൻ കഴിയുന്ന ഒരുസ്ഥലം വീടിന് പുറത്തും കണ്ടുവെക്കണം. തീപിടിത്തമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് കുട്ടികൾ ഉൾപ്പെടെ എല്ലാവരെയും ബോധവത്കരിക്കണം.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.