മത്സ്യബന്ധനം: ഇന്ത്യ- ബഹ്റൈൻ സഹകരണ സാധ്യത പരിശോധിക്കും -മന്ത്രി സജി ചെറിയാൻ
text_fieldsമനാമ: കേരളീയ സമാജം ഓണാഘോഷത്തിന്റെ ഭാഗമായി ബഹ്റൈനിൽ എത്തിയ കേരള സാംസ്കാരിക മത്സ്യ ബന്ധന മന്ത്രി സജി ചെറിയാൻ നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സന്ദർശിച്ചു. സമുദ്ര തീരവും മത്സ്യ ബന്ധനവും സമാന സവിശേഷതകളായ കേരളവും ബഹ്റൈനും തമ്മിൽ മത്സ്യബന്ധന മേഖലയിൽ പരസ്പര സഹകരണത്തിന് വലിയ സാധ്യതകളുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ സഹകരിക്കാവുന്ന മേഖലകൾ കണ്ടെത്തി പദ്ധതികൾ ആവിഷ്കരിക്കുന്നതിനെ കുറിച്ച് മന്ത്രി അംബാസഡറുമായി ചർച്ച നടത്തി. ഇന്ത്യയും, സവിശേഷമായി കേരളവും ബഹ്റൈനും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക വിനിമയത്തെ ബലപ്പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യൻ അധ്യാപകരുടെ ചില ആശങ്കകൾ പരിഹരിക്കാനുള്ള അനുഭാവപൂർണമായ സമീപനത്തിന് ശ്രമിക്കണമെന്ന് നിയുക്ത അംബാസഡറുമായുള്ള ചർച്ചയിൽ മന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യൻ എംബസി സന്ദർശിച്ച മന്ത്രിയോടൊപ്പം കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.