Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഷിഫ അല്‍ ജസീറ...

ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ‘ഫിറ്റ് ഫോര്‍ റമദാന്‍’ പാക്കേജ്

text_fields
bookmark_border
shifa al jaseera hospital
cancel

മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ വിശുദ്ധ റമദാന്‍ മാസത്തിന് മുന്നോടിയായി ‘ഫിറ്റ് ഫോര്‍ റമദാന്‍’ പാക്കേജ് തുടങ്ങി. എട്ട് ദിനാറിന് ബ്ലഡ് ഷുഗര്‍, സി.ബി.സി (ഫുള്‍ പ്രൊഫൈല്‍), കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡ്സ്, യൂറിക് ആസിഡ്, സെറം ക്രിയാറ്റിനിന്‍, എസ്.ജി.പി.ടി, എസ്.ജി.ഒ.ടി, എച്ച് പൈലോറി, യൂറിന്‍ അനാസിലിസ് എന്നീ പത്ത് പരിശോധനകള്‍ ലഭ്യമാകുമെന്ന് മാനേജ്മെന്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇതിനു പുറമേ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ബി.പി, ബി.എം.ഐ പരിശോധനകള്‍ എന്നിവയും ലഭ്യമാണ്. പാക്കേജ് എടുക്കുന്നവര്‍ക്ക് ഒരുതവണ സൗജന്യമായി ഡെന്റല്‍, ഓഡിയോജളജിസ്റ്റ് കണ്‍സള്‍ട്ടേഷനുകളും ലഭിക്കും. കൂടാതെ, ഡോക്ടര്‍ റഫര്‍ ചെയ്യുന്നത് പ്രകാരം ഇന്റേണല്‍ മെഡിസിന്‍, ഗൈനക്കോളജി, ജനറല്‍ സര്‍ജറി, യൂറോളജി, ഗ്യാസ്ട്രോ എന്‍ട്രോളജി, ഇ.എൻ.ടി എന്നിവയില്‍ ഏതെങ്കിലുമൊരു സ്പെഷലിസ്റ്റ് കണ്‍സള്‍ട്ടേഷനും സൗജന്യമായിരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. ഫിറ്റ് ഫോര്‍ റമദാന്‍ പാക്കേജ് ഉള്ളവര്‍ക്ക് വിറ്റാമിന്‍ ഡി, ടി.എസ്.എച്ച്, ഇ.സി.ജി, അള്‍ട്രാസൗണ്ട്, സി.ടി സ്‌കാന്‍, കേള്‍വിക്കുറവ് പരിശോധിക്കുന്നതിനുള്ള ഓഡിയോമെട്രി, മധ്യചെവിയിലെ പ്രശ്നങ്ങള്‍ പരിശോധിക്കുന്ന ടിമ്പാനോമെട്രി എന്നീ പരിശോധനകളില്‍ അമ്പത് ശതമാനം ഇളവും ലഭ്യമാണ്.

ഏപ്രില്‍ 30 വരെ രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ പാക്കേജ് ലഭ്യമായിരിക്കും. വളരെ ചെലവേറിയ പരിശോധനകളാണ് പാക്കേജില്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നതെന്നും ഈ അവസരം എല്ലാ പ്രവാസികളും ഉപയോഗപ്പെടുത്തണമെന്നും ഷിഫ അല്‍ ജസീറ ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 17288000, 16171819.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsFit for Ramadan packageShifa Al Jaseera Hospital
News Summary - Fit for ramadan package at Shifa Al Jaseera hospital
Next Story