ഇന്ത്യൻ സ്കൂളിന് അഞ്ച് പുതിയ സ്കൂൾ ബസുകൾ
text_fieldsമനാമ: സ്‌കൂൾ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ അഞ്ച് പുതിയ ബസുകൾ വാങ്ങി.മാർച്ചിൽ നടന്ന സ്‌കൂൾ ജനറൽ ബോഡിയിലെ ആലോചനയെ തുടർന്നാണ് ബസുകൾ വാങ്ങാൻ തീരുമാനിച്ചത്.
സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, അശോക് ലേ ലാൻഡ് ബസുകളുടെ താക്കോൽ സ്‌കൂൾ അധികൃതരുടെ സാന്നിധ്യത്തിൽ വൈ.കെ. അൽമോയ്ദ് ആൻഡ് സൺസ് ജനറൽ മാനേജർ-ഹെവി എക്യുപ്‌മെന്റ് ജോർജ് കുട്ടിയിൽനിന്ന് ഏറ്റുവാങ്ങി.
ഇസാ ടൗൺ കാമ്പസിൽ നടന്ന ചടങ്ങിൽ അഡ്വ.ബിനു മണ്ണിൽ വർഗീസ് സ്‌കൂൾ ഡ്രൈവർമാരായ രാജൻ രാമൻ, ചെല്ലമുത്തു. എൻ, ജഗദീശൻ. പി, മുഹമ്മദ് ഇസ്മായിൽ, സോമൻ പിള്ള, ഷിജേഷ് തയ്യിൽ എന്നിവർക്ക് ബസിന്റെ താക്കോൽ കൈമാറി. സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ മുഹമ്മദ് നയാസ് ഉല്ല (ഗതാഗതം), ബോണി ജോസഫ് (ഫിനാൻസ് ആൻഡ് ഐ.ടി), മിഥുൻ മോഹൻ (പ്രോജക്‌ട്‌സ് ആൻഡ് മെയിന്റനൻസ്), ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വൈസ് പ്രിൻസിപ്പൽമാർ, ട്രാൻസ്‌പോർട്ട് സൂപ്പർവൈസർ സുനിൽ കുമാർ, സ്‌കൂൾ മുൻ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, പി.പി.എ കൺവീനർ പി.എം. വിപിൻ, മറ്റ് കമ്യൂണിറ്റി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഒരു മിനിബസും രണ്ട് കാറുകളും ഇന്ത്യൻ സ്‌കൂളിനു വേണ്ടി വാങ്ങും.
പരിചയസമ്പന്നരായ ഡ്രൈവർമാരും ശ്രദ്ധയുള്ള നാനിമാരും വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുമെന്നും കൃത്യമായി ആസൂത്രണം ചെയ്ത ബസ് റൂട്ടുകൾ വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായിരിക്കുമെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.