സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെട്ട അഞ്ചുപേരെ അറസ്റ്റ് ചെയ്തു
text_fieldsമനാമ: സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെട്ട അഞ്ചുപേരെ അറസ്റ്റ് ചെയ്തു. വേതന സഹായത്തിനും മറ്റു ആനുകൂല്യങ്ങൾ ലഭിക്കാനും സാങ്കൽപിക ജീവനക്കാരെ സൃഷ്ടിച്ച് വ്യാജരേഖ സമർപ്പിച്ച് സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനെയും (എസ്.ഐ.ഒ) ലേബർ ഫണ്ടിനെയും (തംകീൻ) വഞ്ചിച്ചു എന്നാണ് ആരോപണം. എസ്.ഐ.ഒ ഓൺലൈൻ പോർട്ടലിൽ തെറ്റായ വിവരങ്ങൽ നൽകിയതിനും വ്യാജ രേഖ നിർമിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികളെ ‘ബിസിനസ് ഉടമകൾ’ എന്നാണ് പബ്ലിക് പ്രോസിക്യൂഷൻ വിശേഷിപ്പിച്ചത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി എന്നിവർക്കൊപ്പം കേസിൽ സഹായിക്കാൻ ഒരു ഫോറൻസിക് വിദഗ്ധനെയും നിയമിച്ചിട്ടുണ്ട്. ആരോപണ വിധേയർക്ക് യാത്രാവിലക്കും കൂടാതെ അവരുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടുകയും ചെയ്തു. പിടിയിലായവരിൽ ഒരാൾ സമാന കേസിൽ മുമ്പേ ശിക്ഷിക്കപ്പെട്ടയാളാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.