Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസെ​ന്റ് മേ​രീ​സ്‌...

സെ​ന്റ് മേ​രീ​സ്‌ ക​ത്തീ​ഡ്ര​ലി​ൽ പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി

text_fields
bookmark_border
പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ്
cancel
camera_alt

സെ​ന്റ് മേ​രീ​സ്‌ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ്

മ​നാ​മ: സെ​ന്റ് മേ​രീ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ 66ാമ​ത് പെ​രു​ന്നാ​ളി​നും വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​നും കൊ​ടി​യേ​റി. വെ​ള്ളി​യാ​ഴ്ച വി. ​കു​ർ​ബാ​ന​ക്ക് ശേ​ഷം ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​സു​നി​ൽ കു​ര്യ​ൻ ബേ​ബി കൊ​ടി ഉ​യ​ർ​ത്തി. സ​ഹ വി​കാ​രി ഫാ. ​ജേ​ക്ക​ബ് തോ​മ​സ്, ഫാ. ​ബെ​ഞ്ച​മി​ൻ ഒ.​ഐ.​സി, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്കും, ക​ൺ​വെ​ൻ​ഷ​നും ഇ​ടു​ക്കി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ​യും, ക​ണ്ട​നാ​ട് വെ​സ്റ്റ് ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്താ​യു​മാ​യ സ​ഖ​റി​യ മാ​ർ സേ​വേ​റി​യോ​സ് തി​രു​മേ​നി നേ​തൃ​ത്വം ന​ൽ​കും. ആ​റ്, ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ വ​ച​ന ശു​ശ്രൂ​ഷ​യും, ഒ​ക്ടോ​ബ​ർ 10ന് ​വൈ​കീ​ട്ട് ഏ​ഴി​ന് സ​ന്ധ്യാ ന​മ​സ്കാ​ര​വും, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും, പ്ര​ദ​ക്ഷി​ണ​വും, ആ​ശീ​ർ​വാ​ദ​വും ഉ​ണ്ടാ​യി​രി​ക്കും.

11ന് ​രാ​വി​ലെ 6.30ന് ​രാ​ത്രി ന​മ​സ്കാ​ര​വും, ഏ​ഴി​ന് പ്ര​ഭാ​ത ന​മ​സ്കാ​ര​വും, എ​ട്ടി​ന് വി. ​മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും, ധൂ​പ പ്രാ​ർ​ഥ​ന​യും, ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും, ആ​ശീ​ർ​വാ​ദ​വും, നേ​ർ​ച്ച​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​സു​നി​ൽ കു​ര്യ​ൻ ബേ​ബി, സ​ഹ വി​കാ​രി ഫാ. ​ജേ​ക്ക​ബ് തോ​മ​സ്, ക​ത്തീ​ഡ്ര​ൽ ട്ര​സ്റ്റി റോ​യി ബേ​ബി, സെ​ക്ര​ട്ട​റി മാ​ത്യു എം.​എം എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Flag hoisted at St. Mary's Cathedral
Next Story