വിമാനനിരക്ക് കുത്തനെ ഉയർന്നു
text_fieldsമനാമ: ബഹ്റൈനിലേക്കുള്ള വിമാന സർവിസുകൾ ചുരുക്കാനുള്ള തീരുമാനം പ്രാബല്യത്തിലായതോടെ വ്യാഴാഴ്ച ബഹ്റൈനിൽനിന്ന് നാട്ടിലേക്കുള്ള ടിക്കറ്റിന് എയർ ഇന്ത്യ എക്സ്പ്രസ് ഇൗടാക്കിയത് കനത്ത നിരക്ക്. കോഴിക്കോേട്ടക്കുള്ള യാത്രക്ക് 36,000 രൂപ വരെയാണ് ഇൗടാക്കിയത്. 30 കിലോ ഫ്രീ ബാഗേജ് ആണെങ്കിൽ 37,000 രൂപ വരെയാണ് നിരക്ക്. വെള്ളിയാഴ്ച 20,000 രൂപയോളമാണ് ടിക്കറ്റിന് നൽകേണ്ടിവന്നത്. കൊച്ചിയിലേക്ക് 26,000 രൂപ വരെയാണ് ഇന്നത്തെ യാത്രക്ക് ഇൗടാക്കിയത്. ശനിയാഴ്ച 42,000 രൂപക്ക് മുകളിലെത്തി ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്ക് 21,000 രൂപ വരെയാണ് ഇന്നത്തെ യാത്രക്ക് ഇൗടാക്കിയത്.
വെള്ളിയാഴ്ച 38,000 രൂപ വരെ ഉയർന്നു. ഞായറാഴ്ച 26,000 രൂപയോളമാണ് നിരക്ക്. ഇത്തിഹാദിന് വ്യാഴാഴ്ച 66,000 രൂപ വരെ കോഴിക്കോേട്ടക്ക് ഇൗടാക്കി. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉയർന്ന നിരക്കാണ് നൽകേണ്ടത്. ശ്രീലങ്കൻ എയർലൈൻസ്, ൈഫ്ല ദുബൈ, എയർ അറേബ്യ, സലാം എയർ, ജസീറ എയർ, കുവൈത്ത് എയർ, സൗദി എയർലൈൻസ് എന്നിവ സർവിസ് റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ, മംഗലാപുരം എന്നിവിടങ്ങളിലേക്കുള്ള സർവിസുകളും ബുധനാഴ്ച മുതൽ റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയത് പ്രതിഷേധാർഹമാണെന്ന് യാത്രക്കാർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.