പ്രവാസികുടുംബങ്ങളെ ഞെട്ടിച്ച് വിമാനയാത്രാക്കൂലി വർധനവ്
text_fieldsമനാമ: നാട്ടിൽപോയ പ്രവാസി കുടുംബങ്ങൾ ബഹ്റൈനിലേക്ക് തിരിച്ചുവരാനായി വിമാന ടിക്കറ്റ് എടുക്കാൻ കഴിയാത്ത അവ സ്ഥയിൽ. നാലും അഞ്ചും ഇരട്ടി വർധിച്ചിരിക്കുകയാണ് വിമാനയാത്രാക്കൂലിനിരക്ക്. തിരുവനന്തപുരത്തുനിന്ന് ബഹ്റൈ നിലേക്ക് തൊട്ടടുത്ത ദിവസങ്ങളിലെ വിമാനടിക്കറ്റ് നിരക്ക് 330 ബി.ഡിയിൽ എത്തിനിൽക്കുന്നു. കണക്ഷൻ ഫ്ലൈറ്റുകളിലേക്ക് ശരണം പ്രാപിക്കാമെന്ന് വച്ചാലും അവിടെയും കഥ ഇതുതന്നെ. തിരുവനന്തപുരം കൊളംബോ വഴി കണക്ഷൻ ൈഫ്ലറ്റിൽ ബഹ്റൈനിലേക്ക് വരുംദിവസങ്ങളിൽ എത്തണമെങ്കിൽ 650 ഒാളം ബി.ഡി നൽകണം. കൊച്ചി ലങ്ക കണക്ഷൻ
ൈഫ്ലറ്റിൽ ബഹ്റൈനിൽ എത്താൻ 303 ബി.ഡി വരെ എത്തിയിട്ടുണ്ട്.
കോഴിക്കോട് എയർ ഇന്ത്യഎക്സ്പ്രസിൽ ബഹ്റൈനിൽ എത്താൻ 230 ബി.ഡിവരെയാണ് ശരാശരി നിരക്ക്. ആഗസ്റ്റ് 31 വരെ കൂടുതൽ ഉയർന്ന തോതിലാണ് നിരക്ക് കാണിക്കുന്നത്. ആഗസ്റ്റ് 27 ന് തിരുവനന്തപുരത്ത് നിന്ന് ബംഗളൂരു, മുംബൈ,ബഹ്റൈൻ കണക്ഷൻഫ്ലൈറ്റിൽ വരാൻ ടിക്കറ്റ് എടുത്തയാളിന് 240 ദിനാറാണ് നൽകേണ്ടി വന്നത്. ജെറ്റ് എയർവേസ് അടച്ചുപൂട്ടിയതാണ് വിമാനയാത്രാക്കൂലി ഭീമമായി ഉയരാൻ കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മടക്കയാത്രക്കുള്ള ടിക്കറ്റ് എടുക്കാതെ നാട്ടിൽപോയ ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളുണ്ട്. അതിനാൽ ടിക്കറ്റ് നിരക്ക് കുറയുന്നതും നോക്കിയാകും ഇവരുടെ മടക്കയാത്ര. എന്നിരുന്നാലും ഒാണാവധിവരെയും ടിക്കറ്റ് നിരക്ക് ഉയർന്നുനിൽക്കും എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. നാവെടുത്താൽ പ്രവാസി ക്ഷേമത്തെക്കുറിച്ച് വർത്തമാനം പറയുന്ന ഇന്ത്യൻ നേതാക്കൻമാർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.
മൂന്ന്, നാല് അംഗങ്ങളുള്ള സാധാരണ കുടുംബങ്ങൾക്ക് അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്താൻ നല്ലൊരു തുക മുടക്കേണ്ട അവസ്ഥയാണിപ്പോൾ. പലരും ജീവിതച്ചെലവുകാരണം കടബാധ്യതയുടെ പിടിയിലാണ്. ഇൗ അവസ്ഥയിൽ തിരിച്ചുവരവിന് ഭാരിച്ച തുക എങ്ങനെ കണ്ടെത്തും എന്നറിയാതെ വിഷമിക്കുകയാണ് പ്രവാസി കുടുംബങ്ങൾ. എയർ ഇന്ത്യക്ക് ഇക്കാര്യത്തിൽ ആശ്വാസ നടപടികൾ സ്വീകരിക്കാൻ കഴിയും എന്നാണ് യാത്രക്കാർ പറയുന്നത്. ഇതിന് ഗവൺമെൻറ് നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. അതേസമയം ഗൾഫ് മേഖലയിലെ വിമാന നിരക്ക് മാത്രമാണ് വർധിച്ചിരിക്കുന്നത് എന്നും ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. കൊച്ചിയിൽനിന്ന് നാലരമണിക്കൂർ യാത്രാദൈർഘ്യമുള്ള ക്വാലാലമ്പൂരിൽ പോയി വരാൻ ഇന്ത്യൻ രൂപ 20000 ൽതാെഴ മതി എന്നുള്ളത് വിമാനക്കമ്പനികളുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതായും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.