വിമാന വിലക്ക്: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം ഉൗർജിതം
text_fieldsമനാമ: കോവിഡ്-19 മുൻകരുതൽ നടപടികളുടെ ഭാഗമായി ഇന്ത്യയിലേക്കുള്ള വിമാന സർവിസുക ൾ നിർത്തിവെച്ചതിനാൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ശ്രമം ഉൗർജിതം. കാർഗോ ക മ്പനികളുടെയും സാമൂഹിക പ്രവർത്തകരുടെയും വ്യവസായികളുടെയും സഹകരണത്തോടെ യു.എ.യിൽനിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിച്ചതിെൻറ പശ്ചാത്തലത്തിലാണ് ബഹ്റൈനിലും ഇത്തരത്തിൽ നീക്കം നടത്തുന്നത്. വ്യോമവിലക്ക് വന്നതിന് പിന്നാലെ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാരാണ് ബഹ്റൈനിൽ മരിച്ചത്. കോഴിക്കോട് വടകര മണിയൂർ സ്വദേശിയായ 16കാരിയുടെ മൃതദേഹം ബന്ധുക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി ഇവിടെതന്നെ സംസ്കരിക്കുകയായിരുന്നു. മറ്റുള്ളവരുടെ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം കാറിടിച്ച് മരിച്ച യുവതി ഉൾപ്പെടെ രണ്ട് ആന്ധ്ര സ്വദേശികളും ഒരു തമിഴ്നാട് സ്വദേശിയുമാണ് മരിച്ച മറ്റുള്ളവർ. മൃതദേഹം എങ്ങനെയും നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന ബന്ധുക്കളുടെ അപക്ഷയാണ് വിഷയത്തിൽ സജീവമായി ഇടപെടാൻ ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരെ പ്രേരിപ്പിച്ചത്.
പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, കേരളീയ സമാജം ചാരിറ്റി-നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെ.ടി. സലിം എന്നിവരുടെ ഇടപെടലിനെ തുടർന്ന് ബഹ്റൈനിൽനിന്നുള്ള മൃതദേഹങ്ങളും നാട്ടിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷ ഉടലെടുത്തിട്ടുണ്ട്. നോർക്ക സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരിയുമായി ഇവർ ബന്ധപ്പെട്ട് വിഷയം അവതരിപ്പിച്ചിട്ടുണ്ട്. വിമാനക്കമ്പനികളുമായും കേന്ദ്ര േവ്യായാന മന്ത്രാലയവുമായി ബന്ധപ്പെട്ട് അനുകൂല നടപടി ഉണ്ടാക്കാമെന്ന മറുപടിയാണ് ലഭിച്ചിരിക്കുന്നത്. യു.എ.യിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നേതൃത്വം നൽകുന്ന സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയും ഇക്കാര്യത്തിൽ സഹകരിക്കുന്നുണ്ട്. ഇന്ത്യയിൽനിന്ന് സാധനങ്ങളുമായി എത്തി കാലിയായി തിരിച്ചുപോകുന്ന കാർഗോ വിമാനങ്ങളിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാണ് പദ്ധതി. തിങ്കളാഴ്ച യു.എ.യിൽനിന്ന് മൂന്ന് മൃതദേഹങ്ങളാണ് ഇങ്ങനെ നാട്ടിലെ
ത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.