തണുപ്പുകാലമാണ്; കുട്ടികളെ മറക്കരുത്
text_fieldsശൈത്യകാലം കുട്ടികളിൽ അസുഖങ്ങൾ കൂടുതലായി കണ്ടുവരുന്ന സമയമാണ്. പനി, ജലദോഷം, ചു മ എന്നിവയൊക്കെ സർവസാധാരണമാണ് ഇക്കാലത്ത്. സ്കൂളിൽ പോകുന്ന കുട്ടികൾക്ക് അസു ഖങ്ങൾ പകരാൻ സാധ്യത കൂടുതലുമാണ്. തണുപ്പുകാലത്ത് കുട്ടികളിൽ ശ്രദ്ധിക്കേണ്ട കാര്യ ങ്ങളെക്കുറിച്ച് കിംസ് ബഹ്റൈൻ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. ഗോവിന്ദ് സ്വാ മിനാഥൻ സംസാരിക്കുന്നു:
വെള്ളമാണ് പ്രധാനം
കുട്ടികൾ ആവശ്യത്തിന് വെള്ളം ക ുടിക്കുക എന്നതാണ് ഏറ്റവും പ്രധാനം. തണുപ്പുകാലത്ത് ദാഹം തോന്നാത്തതിനാൽ വെള്ളം കുട ിക്കുന്നത് വളരെ കുറവായിരിക്കും. മുതിർന്നവർക്കെന്നപോലെ കുട്ടികളിലും ഇത് ദോഷ ഫലങ്ങളുണ്ടാക്കും. പ്രായത്തിനും ഭാരത്തിനും അനുസരിച്ച് വെള്ളം ഒാരോ ദിവസവും കുടിക്ക ണം. 10 കിലോ ഭാരമുള്ള ഒരു വയസ്സുള്ള കുട്ടി പാൽ, മറ്റു പാനീയങ്ങൾ എന്നിവ ഉൾപ്പെടെ ഒരു ദിവ സം ഒരു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. മൂത്രത്തിൽ മഞ്ഞനിറം കണ്ടാൽ വെള്ളം കുടിക്കുന് നത് കുറവാണെന്നാണ് അർഥം.
ശുചിത്വത്തിൽ വിട്ടുവീഴ്ച പാടില്ല
തണുപ്പു കാല ാവസ്ഥയിൽ കുട്ടികൾക്ക് അസുഖമുണ്ടാകാൻ സാധ്യത കൂടുതലാണ്. സ്കൂളുകളിൽ 30 ശതമാനം കുട്ടികൾക്കും ഇക്കാലത്ത് എന്തെങ്കിലും അസുഖമുണ്ടാകും. കുട്ടികൾ കൂടുതൽ ശുചിത്വം പാലിക്കേണ്ട സമയമാണിത്. കൈ പൊത്തി ചുമച്ചാൽ ഉടൻതന്നെ കൈ കഴുകണം. ൈകമുട്ടിനുള്ളിൽ മുഖം വെച്ച് ചുമക്കുകയാണ് ഏറ്റവും നല്ലത്. അങ്ങനെയായാൽ അണുക്കൾ പടരുന്നത് ഒഴിവാക്കാം. ഭക്ഷണം കഴിക്കുന്നതിന് മുമ്പും കൈകൾ വൃത്തിയായി കഴുകണം. വ്യക്തി ശുചിത്വം അസുഖങ്ങൾ തടയുന്നതിൽ പ്രധാനമാണ്.
പനിയെ ഗൗനിക്കണം
ഇൗ കാലാവസ്ഥയിൽ ഉണ്ടാകുന്നതിൽ 90 ശതമാനവും വൈറസ് അണുബാധയാണ്. പനി വന്നാൽ ഗൗരവമായി എടുക്കുകയാണ് വേണ്ടത്. ചുമയും ജലദോഷവുമാണെങ്കിൽ ഒന്നുരണ്ടു ദിവസം ആവിപിടിക്കുന്നതുപോലെ വീട്ടിൽതന്നെ ലഭ്യമായ പരിഹാര മാർഗങ്ങൾ സ്വീകരിച്ചാൽ മതിയാകും. കുറയുന്നില്ലെങ്കിൽ ഡോക്ടറെ കാണിക്കാൻ മടിക്കരുത്. കടുത്ത പനി ഉണ്ടെങ്കിൽ ഒരു ദിവസത്തിൽ കൂടുതൽ വെച്ചുകൊണ്ടിരിക്കരുത്. ടെസ്റ്റുകൾ ആവശ്യമാണെങ്കിൽ ഡോക്ടറുടെ നിർദേശാനുസരണം ചെയ്യണം. വീട്ടിൽ ആൻറി ബയോട്ടിക്സ് സൂക്ഷിച്ച് കുട്ടികൾക്ക് പനി വരുേമ്പാൾ കൊടുക്കുന്ന രക്ഷിതാക്കളുണ്ട്. അത് നല്ല കാര്യമല്ല. ആൻറി ബയോട്ടിക്കുകൾ പരമാവധി ഒഴിവാക്കുകയാണ് വേണ്ടത്. സാധാരണ ജലദോഷത്തിന് നെബുലൈസേഷനേക്കാൾ ആവി പിടിക്കുന്നതാണ് നല്ലത്.
പ്രതിരോധത്തിന് പഴങ്ങളും പച്ചക്കറികളും
പഴങ്ങളും പച്ചക്കറികളും ഇൗ കാലാവസ്ഥയിൽ കൂടുതലായി കഴിക്കണം. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ രണ്ടു ഘടകങ്ങളുണ്ട്. വളർച്ചക്കാവശ്യമായ ഘടകവും പ്രതിരോധ ശേഷി ആർജിക്കുന്നതിനുള്ള ഘടകവും. വളർച്ചക്ക് പ്രോട്ടീനുകൾ ആവശ്യമാണ്. അതിനാണ് മാംസവും മുട്ടയും മീനുമൊക്കെ കഴിക്കുന്നത്. പ്രതിരോധ ശേഷിക്ക് പഴങ്ങളും പച്ചക്കറികളും അനിവാര്യമാണ്. വൈറ്റമിൻ ലഭിക്കുന്നത് പഴങ്ങളിൽനിന്നും പച്ചക്കറികളിൽനിന്നുമാണ്. സന്തുലിതമായ ഒരു ഭക്ഷണ ക്രമമാണ് വേണ്ടത്. കുട്ടികൾക്ക് പച്ചക്കറികൾ പൊതുവെ ഇഷ്ടമായിരിക്കില്ല. അതിനാൽ, അവ കഴിപ്പിക്കുന്നതിൽ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ഇഷ്ടമില്ലാത്ത ഭക്ഷണങ്ങൾ ഇഷ്ടമുള്ള ഭക്ഷണത്തിൽ ചേർത്ത് കൊടുക്കുകയാണ് ഒരു മാർഗം.
പനി സീസൺ
ഒക്ടോബർ മുതൽ മാർച്ച് അവസാനം വരെയുള്ള കാലയളവിനെ പനി സീസൺ എന്നാണ് പൊതുവെ പറയുന്നത്. വൈറസുകൾ കൂടുതൽ സജീവമാകുന്നത് ശൈത്യകാലത്താണ്. ചെറിയ കുട്ടികളിലാണ് അസുഖം വരാൻ സാധ്യത കൂടുതൽ. അതിനാൽ, അവരെ കാര്യമായി ശ്രദ്ധിക്കണം. ജലദോഷവും ചുമയുമൊക്കെ കണ്ടുകഴിഞ്ഞാൽ കുട്ടികളെ സ്കൂളിൽ വിടാതിരിക്കുന്നതാണ് അഭികാമ്യം. ആറുമാസം മുതൽ അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്കും 50 വയസ്സിനുമുകളിൽ പ്രായമുള്ളവർക്കും ഇൻഫ്ലുവൻസ വാക്സിനേഷൻ നൽകുന്നത് നല്ലതാണ്. വർഷത്തിൽ ഒരിക്കലാണ് ഇത് എടുക്കേണ്ടത്. ആദ്യമായിട്ട് എടുക്കുന്ന ഒമ്പതു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഒരുമാസത്തെ ഇടവേളയിൽ രണ്ടു ഡോസായാണ് നൽകേണ്ടത്. ഒമ്പതു വയസ്സിൽ കൂടുതലുള്ളവർക്ക് വർഷത്തിൽ ഒരു ഡോസ് എടുത്താൽ മതി.
ശരീരം നനച്ച് തുടക്കേണ്ട കാര്യമില്ല
പനി രണ്ടു ദിവസം മുതൽ ഒരാഴ്ച വരെ നീണ്ടുനിൽക്കാം. പനി വന്നാൽ തുണി നനച്ച് ശരീരം തുടക്കുന്ന രീതി പൊതുവേ കണ്ടുവരുന്നുണ്ട്. അതിന് ശാസ്ത്രീയ അടിത്തറയൊന്നുമില്ല. കാര്യമായ പ്രയോജനവും അതുവഴി ഉണ്ടാകില്ല. തുണി നനച്ച് തുടക്കുേമ്പാൾ തണുപ്പ് കാരണം ശരീരം വിറക്കാനും അതുവഴി പനികൂടാനും സാധ്യത ഉണ്ട്. അതിനാൽ, അങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്. കുട്ടികൾക്ക് അൽപം ആശ്വാസത്തിന് വേണമെങ്കിൽ തുണി നനച്ച് നെറ്റിയിൽ ഇടാം. പനിയുള്ളപ്പോൾ കുട്ടികൾക്ക് ആശ്വാസകരമാകുന്ന രീതിയിലാണ് വസ്ത്രം ധരിപ്പിക്കേണ്ടത്. നല്ല തണുപ്പ് തോന്നുന്നുണ്ടെങ്കിൽ അൽപം മുറുകിയ വസ്ത്രവും പുതപ്പുമൊക്കെ ആകാം. നല്ല ചൂടുണ്ടെങ്കിൽ കുറച്ച് അയഞ്ഞ വസ്ത്രമാണ് നല്ലത്. കട്ടിയുള്ള പുതപ്പൊക്കെയിട്ട് പുതപ്പിച്ചാൽ ചിലപ്പോൾ ശരീരത്തിലെ ചൂട് കൂടാനും സാധ്യത ഉണ്ട്.
പൊതുവായ കാര്യങ്ങൾ
പ്രഭാതഭക്ഷണം മുതിർന്നവർക്കും കുട്ടികൾക്കും വളരെ പ്രധാനപ്പെട്ടതാണ്. ഏറ്റവും പ്രധാനപ്പെട്ട ആഹാരമാണ് അത്. ഉച്ചഭക്ഷണമോ രാത്രി ഭക്ഷണമോ ഒഴിവാക്കിയാലും അത്ര പ്രശ്നമില്ല. ഒരു ദിവസത്തേക്ക് വേണ്ട ഉൗർജം മുഴുവൻ ലഭിക്കുന്നത് പ്രഭാത ഭക്ഷണത്തിൽനിന്നാണ്. കുട്ടികളെ നേരത്തേ എഴുന്നേൽപിച്ച് പ്രഭാതഭക്ഷണം കഴിപ്പിക്കുന്നതിന് രക്ഷിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾക്ക് തുടർച്ചയായി എട്ടുമുതൽ ഒമ്പതു മണിക്കൂർ വരെ ഉറക്കം ലഭിക്കണം. ഇടക്ക് എഴുന്നേറ്റാൽ ഉറക്കത്തിെൻറ തുടർച്ച നഷ്ടപ്പെടും. അതിനാൽ, കിടക്കുന്നതിനുമുമ്പുതന്നെ മുത്രമൊഴിപ്പിക്കാൻ ശ്രദ്ധിക്കണം. അത് കുട്ടികളെ ശീലിപ്പിക്കണം. ഉറങ്ങുന്നതിന് കുട്ടികൾക്ക് സുഖപ്രദമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കണം.
അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കാൻ കുട്ടികളെ അനുവദിക്കരുത്. തുടർച്ചയായി അരമണിക്കൂറിലധികം ടാബ്ലറ്റിലും 15 മിനിറ്റിലധികം മൊബൈൽ ഫോണിലും നോക്കുന്നത് കുട്ടികൾക്ക് ദോഷമാണ്. കണ്ണിനെയാണ് ഇത് കൂടുതൽ ബാധിക്കുക. കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയെയും ഇത് ബാധിക്കും. കളികളിൽ ഏർപ്പെടുന്നതിനും പുസ്തകം വായിക്കുന്നതിനും കുട്ടികളെ പ്രോത്സാഹിപ്പിക്കണം. മൊബൈൽ ഫോണിലെ റേഡിയേഷനും കൂടുതൽ ബാധിക്കുക കുട്ടികളെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.