ഭക്ഷണം കേടാവാതെയും ചൂടോടെയും സൂക്ഷിക്കാം; ഹോട്ട് ബെയിൻ മാരിയുമായി പാരാമൗണ്ട്
text_fieldsമനാമ: ഗുണമേന്മയുള്ള നിത്യോപയോഗ ഇലക്ട്രോണിക് ഉപകരണങ്ങളുടേതുൾപ്പെടെ വിതരണത്തിൽ കാര്യക്ഷമതയാർന്ന സേവനമികവ് കൊണ്ട് ശ്രദ്ധയാകർഷിച്ച പാരാമൗണ്ട് ഉപഭോക്താക്കൾക്കായി ഹോട്ട് ബെയിൻ മാരിയും അവതരിപ്പിക്കുന്നു. ഉപകാരപ്രദമാകുന്ന ഉൽപന്നങ്ങൾ ഉപഭോക്താവിന് പരിചയപ്പെടുത്തുന്നതിൽ എന്നും മുൻപന്തിയിലാണ് മിഡിൽ ഈസ്റ്റിലെ പ്രമുഖ സേവനദാതാക്കളായ പാരാമൗണ്ട്.
ഹോട്ട് ബെയിൻ മാരിയുടെ സഹായത്തോടെ ഭക്ഷണം കേടാവാതെ സൂക്ഷിക്കാനും ചൂടോടെ വിതരണം ചെയ്യാനും സാധിക്കും. നിലവിൽ ഈ ഉപകരണം പാരാമൗണ്ടിൽ ലഭ്യമാണ്.
റസ്റ്റാറന്റുകളിലും കഫ്തീരിയകളിലും കൂടുതലായി ഉപയോഗിക്കുന്ന ഹോട്ട് ബെയിൻ മാരി കാറ്ററിങ് ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഏറെ പ്രയോജനപ്പെടുന്ന ഉപകരണമാണ്. കൂടുതൽ വിവരങ്ങൾക്കായി +968 9898 9539 എന്ന നമ്പറിൽ ബന്ധപ്പെടാം.
1988കളിൽ തുടക്കമിട്ട പാരാമൗണ്ട്, ഇന്ന് മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിൽ വ്യാപിച്ചു കിടക്കുകയാണ്. ആധുനിക സാങ്കേതികവിദ്യയും അന്താരാഷ്ട്ര നിലവാരവും സംയോജിപ്പിച്ച് വ്യവസായ ആവശ്യങ്ങൾ നിറവേറ്റാൻ ഉദ്ദേശിച്ചാണ് പുതിയ ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്. 36 വർഷത്തിലധികം പ്രാവീണ്യമുള്ള പാരാമൗണ്ട് ഗ്രൂപ് വ്യവസായ സേവനങ്ങളിൽ എപ്പോഴും മുൻനിരയിലാണ്.
ഉയർന്ന നിലവാരമുള്ള ഉപകരണങ്ങൾ, വിശ്വസ്ത സേവനം, പക്വതയുള്ള സാങ്കേതികവിദ്യ എന്നിവയാണ് പാരാമൗണ്ട് ഗ്രൂപ്പിന്റെ തുടർച്ചയായ വിജയത്തിന് പിന്നിൽ.
പാരാമൗണ്ട് ഗ്രൂപ്പിന്റെ പുതിയ വെബ്സൈറ്റ് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാക്കിയിരിക്കുന്നു. ഉപഭോക്താക്കൾക്ക് വെബ്സൈറ്റിൽനിന്ന് ഉപകരണങ്ങൾ, ഭാഗങ്ങൾ, മെയിന്റനൻസ് സേവനങ്ങൾ എന്നിവയെക്കുറിച്ച് ബ്രൗസ് ചെയ്യാനും ഓർഡർ നൽകാനും കഴിയും.
ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം, ഉപഭോക്താക്കളുടെ വ്യവസായ ആവശ്യങ്ങൾക്കുള്ള ഏറ്റവും ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്താൻ സഹായകരമാകുന്നതോടൊപ്പം പാരാമൗണ്ട് ഗ്രൂപ്പിന്റെ ഡിജിറ്റൽ മൂല്യവർധിത സേവനങ്ങളും ലഭ്യമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.