ഭക്ഷ്യ സുരക്ഷ മുഖ്യ ലക്ഷ്യം
text_fieldsഭക്ഷ്യ സുരക്ഷാ സൂചികയിൽ ആദ്യ 25 റാങ്കിൽ ഉൾപ്പെടുന്നതിനുള്ള പദ്ധതി തയ്യാറാക്കി
മനാമ: ഭക്ഷ്യ സുരക്ഷാ സൂചികയിൽ ലോകത്തെ ആദ്യ 25 രാജ്യങ്ങളിൽ ഉൾപ്പെടുന്നതിനുള്ള കർമ പദ്ധതി തയാറാക്കി ബഹ്റൈൻ.
ശൂറ കൗൺസിൽ സർവിസസ് കമ്മിറ്റി അധ്യക്ഷയും ആഫ്രിക്കയിലെയും അറബ് ലോകത്തെയും ഭക്ഷ്യസുരക്ഷക്കായുള്ള പാർലമെൻററി നെറ്റ്വർക്ക് ഉപാധ്യക്ഷയുമായ ഡോ. ജിഹാദ് അബ്ദുല്ല അൽ ഫാദെൽ ആണ് ഇക്കാര്യം അറിയിച്ചത്.
പശ്ചിമേഷ്യക്കായുള്ള യുനൈറ്റഡ് നാഷൻസ് ഇക്കണോമിക് കമീഷനും ഇസാം ഫാരിസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക്ക് പോളിസി ആൻഡ് ഇൻറർനാഷനൽ അഫയേഴ്സും ചേർന്ന് സംഘടിപ്പിച്ച സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അവർ. സാമൂഹിക നീതിയുടെ തത്ത്വങ്ങൾ ഭക്ഷ്യസുരക്ഷ നയങ്ങളിൽ സംയോജിപ്പിക്കുന്നതിെൻറ അന്താരാഷ്ട്ര അനുഭവങ്ങൾ അറബ് മേഖലക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.
ആഗോള ഭക്ഷ്യ സുരക്ഷാ സൂചികയിൽ 2030ഒാെട ആദ്യ 25 റാങ്കിനുള്ളിൽ വരുകയാണ് ബഹ്റൈെൻറ ലക്ഷ്യം. നിലവിൽ ആഗോള സൂചികയിൽ 49ാം സ്ഥാനവും അറബ് ലോകത്ത് ആറാം സ്ഥാനവുമാണ് രാജ്യത്തിനുള്ളത്. അറബ് ലോകത്തെ ഭക്ഷ്യ നീതി സംബന്ധിച്ച കരട് നിയമം പൂർത്തിയാക്കുന്നതിന് പാർലമെൻററി നെറ്റ്വർക്കിെൻറ പിന്തുണ ഡോ. ജിഹാദ് അൽ ഫാദെൽ പ്രഖ്യാപിച്ചു. മനുഷ്യാവകാശങ്ങൾക്കായുള്ള അറബ് ഒബ്സർവേറ്ററിയുടെ മാതൃകയിൽ അറബ് ഭക്ഷ്യസുരക്ഷക്കായി ഒരു സമിതി രൂപവത്കരിക്കണമെന്ന നിർദേശം മുന്നോട്ടുവെക്കുന്നതിനുള്ള തയാറെടുപ്പുകൾ നടത്തിവരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
അറബ് ഭക്ഷ്യ സുരക്ഷ സൂചിക ആരംഭിക്കുകയായിരിക്കും സമിതിയുടെ പ്രവർത്തനങ്ങളിൽ ഒന്ന്. അന്താരാഷ്ട്ര സൂചികയുടെ മാനദണ്ഡങ്ങൾ അടിസ്ഥാമാക്കിയാകും അറബ് സൂചികയും ആരംഭിക്കുക. അറബ് ലോകത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ ഇൗ സൂചിക സഹായിക്കും.
ആധുനിക സാേങ്കതിക വിദ്യ, ഹരിത ഉൗർജം എന്നിവ സ്വായത്തമാക്കുന്നതിലൂടെ ഇൗ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്ന് അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.