Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

അം​ബാ​സ​ഡ​ർ​മാ​രി​ൽ​നി​ന്ന് ബഹ്റൈൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി നി​യ​മ​ന​രേ​ഖ​ക​ൾ സ്വീ​ക​രി​ച്ചു

text_fields
bookmark_border
അം​ബാ​സ​ഡ​ർ​മാ​രി​ൽ​നി​ന്ന് ബഹ്റൈൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി നി​യ​മ​ന​രേ​ഖ​ക​ൾ സ്വീ​ക​രി​ച്ചു
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ലേ​ക്ക്​ പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട അം​ബാ​സ​ഡ​ർ​മാ​രി​ൽ​നി​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ അ​ൽ സ​യാ​നി നി​യ​മ​ന​രേ​ഖ​ക​ൾ സ്വീ​ക​രി​ച്ചു.

ചെ​ക്​ റി​പ്പ​ബ്ലി​ക്​ അം​ബാ​സ​ഡ​റും റി​യാ​ദി​ൽ റെ​സി​ഡ​ന്‍റു​മാ​യ പ​ഫി​ൽ കാ​ഫ്​​ക, അം​ഗോ​ള അം​ബാ​സ​ഡ​ർ ജൂ​ലി​യോ പി​ല​ർ​മി​നോ​ ഗോം​സ്​ മാ​യാ​തോ, ബ​ൽ​ജി​യം അം​ബാ​സ​ഡ​റും കു​വൈ​ത്തി​ൽ റെ​സി​ഡ​ന്‍റു​മാ​യ ക്രി​സ്റ്റ്യ​ൻ ഡോം​സ്, ബോ​സ്​​ന, ഹെ​ർ​സ​ക്​ അം​ബാ​സ​ഡ​റും അ​ബൂ​ദ​ബി​യി​ൽ റെ​സി​ഡ​ന്‍റു​മാ​യ പ്യു​യാ​ൻ ജോ​ക​റ്റ്​​സ്, സ്വി​സ്​ അം​ബാ​സ​ഡ​റും അ​ബൂ​ദ​ബി​യി​ൽ റെ​സി​ഡ​ന്‍റു​മാ​യ ആ​ർ​ഥ​ർ മാ​ത്​​ലി എ​ന്നി​വ​രി​ൽ നി​ന്നു​മാ​ണ്​ ഓ​ൺ​ലൈ​നി​ൽ ന​ട​ന്ന മീ​റ്റി​ങ്ങി​ൽ നി​യ​മ​ന​രേ​ഖ​ക​ൾ സ്വീ​ക​രി​ച്ച​ത്.

അം​ബാ​സ​ഡ​ർ​മാ​ർ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളും ബ​ഹ്​​റൈ​നും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കാ​നും വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കാ​നും പു​തു​താ​യി ചു​മ​ത​ല​യേ​റ്റ​വ​ർ​ക്ക്​ സാ​ധി​ക്ക​​ട്ടെ​യെ​ന്ന്​ മ​ന്ത്രി ആ​ശം​സി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ഹ്​​റൈ​ൻ പു​ല​ർ​ത്തു​ന്ന​ത്​ തു​റ​ന്ന സൗ​ഹൃ​ദ​വും ന​യ​ത​ന്ത്ര​ബ​ന്ധ​വു​മാ​ണെ​ന്നും ​അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainForeign Affairs Minister Bahrain
News Summary - Foreign Minister receives copies of ambassadors-designate credentials
Next Story