വിദേശത്തുനിന്ന് റിക്രൂട്ട്മെൻറ് പുനരാരംഭിക്കാൻ നടപടി ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശത്തുനിന്നുള്ള റിക്രൂട്ട്മെൻറ് പുനരാരംഭിക്കാൻ മാൻപവർ അതോറിറ്റി നടപടികൾ ആരംഭിച്ചു. വിസ വിതരണം പുനരാരംഭിക്കാനുള്ള മന്ത്രിസഭ തീരുമാനത്തിെൻറ പശ്ചാത്തലത്തിലാണ് തൊഴിൽ പെർമിറ്റ് വിതരണം ഉൾപ്പെടെയുള്ള നടപടികൾ പുനരാരംഭിച്ചത്. വർക്ക് പെർമിറ്റ് വിതരണം ഉൾപ്പെടെയുള്ള സേവനങ്ങൾ പുനരാരംഭിക്കാൻ മാൻപവർ അതോറിറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കു മുമ്പ് നിലവിലുണ്ടായിരുന്ന നടപടിക്രമങ്ങൾ അനുസരിച്ചാകും സേവനങ്ങൾ. മാൻപവർ അതോറിറ്റിയുടെ സേവനങ്ങൾക്കുള്ള ഏകജാലക സംവിധാനമായ അസ്സഹൽ പോർട്ടൽ വഴിയാണ് വർക്ക് പെർമിറ്റ് അപേക്ഷകൾ സ്വീകരിക്കുക. പുതിയ തൊഴിൽ അനുമതി അപേക്ഷകൾക്ക് കോവിഡിനുമുമ്പ് നിലവിലുണ്ടായിരുന്ന നിബന്ധനകൾ എല്ലാം ബാധകമായിരിക്കും.
വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപേക്ഷയോെടാപ്പം സമർപ്പിക്കണമെന്ന നിബന്ധനകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അസ്സഹൽ പോർട്ടൽ ആരോഗ്യമന്ത്രാലയവുമായി ബന്ധിപ്പിച്ചതിനാൽ അപ്ലോഡ് ചെയ്യുന്ന വാക്സിൻ സർട്ടിഫിക്കറ്റുകളുടെ ആധികാരിക ഉറപ്പാക്കാൻ സാധിക്കും. സർക്കാർ കരാറുകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന തൊഴിലുടമ ജോലിയുടെ സ്വഭാവം, കരാർ കാലാവധി, പ്രഫഷൻ, യോഗ്യത എന്നിവ വ്യക്തമാക്കുന്ന കോൺട്രാക്ട് ഫോമിനു പുറമെ താമസ അലവൻസ്, വിമാന ടിക്കറ്റ് എന്നിവയുടെ രേഖകളും സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.