Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിദേശ...

വിദേശ തൊഴിലാളികൾക്കുള്ള സേവനങ്ങൾ ഇനി ഞൊടിയിടയിൽ

text_fields
bookmark_border
Foreign workers Services
cancel

മ​നാ​മ: ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ (എ​ൽ.​എം.​ആ​ർ.​എ) 50 ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ ന​വീ​ക​രി​ച്ചു. കാ​ര്യ​ക്ഷ​മ​ത​യും സേ​വ​ന നി​ല​വാ​ര​വും വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് ന​വീ​ക​ര​ണം. തൊ​ഴി​ലു​ട​മ​ക​ൾ​ക്കും ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടും.

അ​പേ​ക്ഷ ന​ൽ​കി അ​ധി​കം കാ​ല​താ​മ​സ​മി​ല്ലാ​തെ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​​മെ​ന്ന് എ​ൽ.​എം.​ആ​ർ.​എ സി.​ഇ.​ഒ നി​ബ്​​റാ​സ്​ മു​ഹ​മ്മ​ദ്​ താ​ലി​ബ്​ പ​റ​ഞ്ഞു. റി​ക്രൂ​ട്ട്‌​മെ​ന്റ് ഏ​ജ​ൻ​സി​ക​ൾ​ക്കാ​യു​ള്ള ലൈ​സ​ൻ​സി​ങ്, പു​തു​ക്ക​ൽ, ഓ​ൺ​ലൈ​ൻ സെ​റ്റി​ൽ​മെ​ന്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, ഗാ​ർ​ഹി​ക, തൊ​ഴി​ൽ പെ​ർ​മി​റ്റു​ക​ൾ​ക്കാ​യു​ള്ള സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ന​വീ​ക​രി​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടും. ബി​സി​ന​സ് ഉ​ട​മ​ക​ൾ​ക്കു​ള്ള 26 സേ​വ​ന​ങ്ങ​ളും വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്കു​ള്ള 16 സേ​വ​ന​ങ്ങ​ളും പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള എ​ട്ട് സേ​വ​ന​ങ്ങ​ളു​മാ​ണ് ന​വീ​ക​രി​ച്ച​ത്.

എ​ൽ.​എം.​ആ​ർ.​എ​യു​ടെ നി​ര​വ​ധി സേ​വ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ഓ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​ൻ നേ​രി​ട്ട് വ​രേ​ണ്ട ആ​വ​ശ്യം കു​റ​വാ​ണ്. റി​ക്രൂ​ട്ട്‌​മെ​ന്റ് ഏ​ജ​ൻ​സി​ക​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കാ​നു​ള്ള സ​മ​യം 60 ദി​വ​സ​ത്തി​ൽ​നി​ന്ന് 20 ആ​യി കു​റ​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ എ​ണ്ണ​വും പ​കു​തി​യാ​യി കു​റ​ച്ചു. വർക്ക് അബാൻഡൻമെന്റ് അറിയിപ്പുകൾ (റൺ എവേ) 11 ദിവസത്തിനുള്ളിൽ തീർപ്പാക്കും.

ഒരു സ്ഥാപനത്തിൽ വർക്ക് പെർമിറ്റിന്റെ എണ്ണം വർധിപ്പിക്കണമെങ്കിൽആവശ്യമായ രേഖകൾ നൽകിയാൽ മൂന്ന് ദിവസത്തിനുള്ളിൽ കിട്ടും. നേരത്തെയിതിന് 13 ദിവസം വേണമായിരുന്നു. ഇത് തൊഴിലുടമകൾക്ക് പ്രയോജനകരമാണ്. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​വീ​ക​ര​ണ​ങ്ങ​ളെ​ന്ന് എ​ൽ.​എം.​ആ​ർ.​എ സി.​ഇ.​ഒ പ​റ​ഞ്ഞു.

ചു​വ​പ്പു​നാ​ട​ക​ളൊ​ഴി​വാ​ക്കാ​നും ഡി​ജി​റ്റ​ൽ സൊ​ലൂ​ഷ​നു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തി പ്ര​മു​ഖ ബി​സി​ന​സ് ഹ​ബാ​യി രാ​ജ്യ​ത്തെ മാ​റ്റു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് മാ​റ്റ​ങ്ങ​ൾ. തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​വും ഉ​പ​യോ​ക്തൃ അ​നു​ഭ​വ​വും മെ​ച്ച​പ്പെ​ടു​ത്താ​ൻ എ​ൽ.​എം.​ആ​ർ.​എ നി​ര​ന്ത​ര​മാ​യി ശ്ര​മി​ക്കു​ക​യാ​ണ്. 24 സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ 500 സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ ഉ​ത്ത​ര​വ്​ ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് 50 എ​ൽ.​എം.​ആ​ർ.​എ സേ​വ​ന​ങ്ങ​ൾ ന​വീ​ക​രി​ച്ച​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsForeign workers Services
News Summary - foreign workers Services are now available
Next Story