കടം തീർക്കാതെ വിദേശികളെ വിടില്ല; നിയമഭേദഗതി പരിഗണനയിൽ
text_fieldsമനാമ: കടവും ബാധ്യതകളും തീർക്കാതെ പ്രവാസികൾ നാടുവിടുന്നത് തടയാൻ നിയമം കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു.പാർലമെന്റിലെ സാമ്പത്തികകാര്യ സമിതി അധ്യക്ഷ സൈനബ് അബ്ദുലാമിറിന്റെ നേതൃത്വത്തിലാണ് നിയമഭേദഗതി നിർദേശം സമർപ്പിച്ചത്. 2021ലെ സിവിൽ, കമേഴ്സ്യൽ പ്രൊസീജ്യേഴ്സ് എക്സിക്യൂഷൻ നിയമത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്.
വ്യക്തിഗത ബാധ്യതകൾക്കു പുറമെ കമ്പനികളുടെ ബാധ്യതകളുടെ പേരിലും ബന്ധപ്പെട്ട വിദേശികൾക്ക് യാത്രാവിലക്കുണ്ടാകും. ബഹ്റൈൻ ബാർ സൊസൈറ്റി ഈ നീക്കത്തെ പിന്തുണച്ചു. നിരവധി പ്രവാസികളാണ് യാത്രാവിലക്ക് കാരണം ദീർഘനാളായി നാട്ടിൽ പോകാൻ കഴിയാതെയുള്ളത്.
പലരും പലിശസംഘത്തിന്റെ കെണിയിൽപെട്ടാണ് കുരുക്കിലാകുന്നത്. സാമ്പത്തിക ഞെരുക്കം മുതലാക്കി സാധാരണക്കാരായ പ്രവാസികളെ ചൂഷണംചെയ്യുന്ന പലിശമാഫിയ പണം നൽകുമ്പോൾ വിവിധ രേഖകളിൽ ഒപ്പിട്ടുവാങ്ങാറുണ്ട്. ഇതാണ് പിന്നീട് കുരുക്കാവുന്നത്.
വർഷങ്ങളോളം പലിശ വാങ്ങുകയും മുതലിന്റെ പത്തിരട്ടി അടച്ചുതീർത്താലും ഇവരിൽനിന്ന് ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടതില്ല. നിയമഭേദഗതിയിലെ പുതിയ വ്യവസ്ഥകളെക്കുറിച്ച് നീതിന്യായ മന്ത്രാലയം പ്രതികരിച്ചില്ല. അടുത്ത പാർലമെന്റ് യോഗത്തിൽ നിയമഭേദഗതി ചർച്ചചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.