വിവിധ കമ്പനികളുടെ സഹകരണത്തോടെ വനവത്കരണ പദ്ധതി വ്യാപിപ്പിക്കുന്നു
text_fieldsമനാമ: രാജ്യത്തെ വിവിധ കമ്പനികളുടെ സഹകരണത്തോടെ 'എക്കാലവും ഹരിതം' പദ്ധതി വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതായി നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെൻറ് വ്യക്തമാക്കി.
പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയം, പരിസ്ഥിതി കാര്യ സുപ്രീം കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ ബുസൈതീൻ കോർണിഷ്, സമാഹിജ് വാക്വേ എന്നിവിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. കുവൈത്ത് ഫിനാൻസ് ഹൗസ്, ഫരീദ് ബദ്ർ ഗ്രൂപ് ഓഫ് കമ്പനീസ്, ദി മർച്ചൻറ് ഹൗസ് ഹോട്ടൽ എന്നിവയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കിയത്.
സാമൂഹിക പങ്കാളിത്തത്തോടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പദ്ധതി വ്യപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
കാർഷിക മേഖലയുടെ ഉണർവിനും ഹരിത പ്രദേശങ്ങളുടെ വർധനക്കും അതുവഴി പ്രകൃതിയുടെ തനിമയും ശുദ്ധതയും നിലനിർത്താനും പദ്ധതി വഴി സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 400 മീറ്റർ നീളത്തിലാണ് സമാഹിജ് വാക്വേയിൽ മരങ്ങൾ നട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.