എസ്.എൻ.സി.എസ് ഉപവിഭാഗമായ വെൽനെസ് ഫോറം രൂപവത്കരിച്ചു
text_fieldsമനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഉപവിഭാഗമായ വെൽനെസ് ഫോറത്തിന്റെ പ്രവർത്തനോദ്ഘാടനം എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിൽ നടന്നു. മുഖ്യാതിഥിയായി പങ്കെടുത്ത അൽഹിലാൽ ഹോസ്പിറ്റൽ ഡെർമറ്റോളജി വിഭാഗം ഡോ. സിതാര ശ്രീധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
അംഗങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന പ്രധാന ഉദ്ദേശ്യത്തോടെ രൂപവത്കരിച്ച ഫോറം ശാരീരികം, മാനസികം, സാമൂഹികം, ആത്മീയം എന്നീ നാലു വിഭാഗങ്ങളായാണ് തരംതിരിച്ചിട്ടുള്ളത്. നാലു വിഭാഗങ്ങളിലേക്കായി പ്രവൃത്തിപരിചയമുള്ള കൺവീനർമാരെയും തിരഞ്ഞെടുത്തു. ഡോ. രമ്യ അരുൺ, ഡോ. ആദിത്യ, ഷാജസജീവൻ, ലതീഷ്, അജിത പ്രകാശ്, ആതിര അങ്കിത്, സജിത്ത്, സന്ധ്യ ബിലോജ്, നിമ്മി ജയമോഹൻ എന്നിവരാണ് നാലുവിഭാഗങ്ങളിലേക്കായി തിരഞ്ഞെടുക്കപ്പെട്ട കൺവീനർമാർ.
എസ്.എൻ.സി.എസ് ചെയർമാൻ കൃഷ്ണകുമാർ ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം.എസ്, വെൽനെസ് ഫോറം മുഖ്യ ഉപദേശകൻ സുരേഷ് കരുണാകരൻ എന്നിവർ സംസാരിച്ചു. നിമ്മി ജയമോഹൻ അവതാരകയായിരുന്നു. വെൽനെസ് ഫോറം ജനറൽ കൺവീനർ ശ്രീലാൽ ശശി സ്വാഗതവും വെൽനെസ് ഫോറം സെക്രട്ടറി ഓമനക്കുട്ടൻ നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.