വർഗീസ് കുര്യനെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരിച്ചു
text_fieldsഇന്ത്യയുടെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അൽ നമൽ ആൻഡ് വി.കെഎൽ ഗ്രൂപ് ചെയർമാൻ വർഗീസ് കുര്യനെ ആദരിക്കുന്നു
മനാമ: ഇന്ത്യയും മിഡിലീസ്റ്റും തമ്മിലുള്ള ബിസിനസ് ബന്ധത്തിന് നൽകിയ ശ്രദ്ധേയ സംഭാവനകൾ പരിഗണിച്ച് അൽ നമൽ ആൻഡ് വി.കെ.എൽ ഗ്രൂപ് ചെയർമാൻ വർഗീസ് കുര്യനെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരിച്ചു. ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ 97ാമത് ജന്മദിനമായ നവപൂജിതത്തോടനുബന്ധിച്ച് ശാന്തിഗിരിയിൽ നടന്ന സമ്മേളനത്തിലായിരുന്നു ആദരിക്കൽ.
സമ്മേളനം മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഉദ്ഘാടനം ചെയ്തത്. ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായിരുന്നു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുര ത്നം ജ്ഞാനതപസ്വി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.