ഫോർമുല വൺ: എമർജൻസി ഡ്രിൽ നടത്തി
text_fieldsമനാമ: ബഹ്റൈൻ ഗ്രാൻറ് പ്രീ ഫോർമുല വൺ മത്സരങ്ങളിലെ പ്രധാന ഇനങ്ങൾക്ക് മുന്നോടി യായി എമർജൻസി ഡ്രിൽ നടത്തി. അടിയന്തര സാഹചര്യങ്ങളെ കാര്യക്ഷമമായി നേരിടാനുള്ള സന ്നദ്ധത പരിശോധിക്കുന്ന ഡ്രിൽ ആണ് നടന്നത്. ഇത് പൂർണമായും വിജയകരമായിരുന്നു. ഇൻറ ർനാഷനൽ സർക്യൂട്ടിൽ നടന്ന പരിശോധനയിൽ മെഡിക്കൽ, എമർജൻസി റെസ്പോൺസ് സംഘങ്ങ ൾ പെങ്കടുത്തു. മത്സരത്തിൽ പെങ്കടുക്കുന്ന കാർ ഇടിച്ച് ഡ്രൈവർക്ക് പരിക്കേൽക്കുന്ന സാഹചര്യം സൃഷ്ടിച്ചാണ് കാര്യക്ഷമത വിലയിരുത്തിയത്.
കാറിലുള്ള രണ്ടുപേരെയും ഉടൻ സർക്യൂട്ടിലെ മെഡിക്കൽ സെൻററിലേക്ക് മാറ്റുകയും അവിടത്തെ മേധാവിയുടെ നിർദേശം അനുസരിച്ച് തുടർ നടപടി സ്വീകരിക്കുകയും ചെയ്തു. ഒരാളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ മറ്റൊരാളെ ഹെലികോപ്ടറിെൻറ സഹായത്തോടെയാണ് നീക്കിയത്. ആരോഗ്യമന്ത്രി ഫാഇഖ അസ്സാലിഹിെൻറയും കാറോട്ട മത്സരത്തിനായുള്ള അന്താരാഷ്ട്ര സംഘടനയായ എഫ്.െഎ.എ ഭാരവാഹികളുടെയും മേൽനോട്ടത്തിലാണ് ഡ്രിൽ നടന്നത്.
നാലു മാസം മുമ്പുതന്നെ മത്സരത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നതായി ബഹ്റൈൻ മോേട്ടാർ ഫെഡറേഷൻ ചീഫ് മെഡിക്കൽ ഒാഫിസർ ഡോ. അംജദ് ഉബൈദ് പറഞ്ഞു. ഇതിെൻറ ഭാഗമായി വിവിധ സംഘങ്ങളെ നിയോഗിച്ചു. വേണ്ട സാധനങ്ങളെല്ലാം ശേഖരിക്കുകയും ചെയ്തു. സർക്യൂട്ടിൽ ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആരോഗ്യ മന്ത്രാലയം എല്ലാ സൗകര്യവുമുള്ള 15ഒാളം ആംബുലൻസുകൾ ഇവിടെ എത്തിച്ചിട്ടുണ്ട്.
പുറമെ, 250ഒാളം മെഡിക്കൽ, അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാരും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ മത്സരത്തിനിടെ, ഫെരാരിയുടെ മെക്കാനിക്കിന് കാലിൽ ഗുരുതര പരിക്കേൽക്കുകയും ഇയാളെ ബി.ഡി.എഫ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. കാറിെൻറ ടയർ മാറ്റുന്നതിനിടെ, ഡ്രൈവർ കിമി റെയ്ക്കോണന് മുന്നോട്ടു കുതിക്കാനുള്ള സിഗ്നൽ ലഭിച്ചതിനെ തുടർന്ന് കാർ മെക്കാനിക്കിെൻറ കാലിൽ കയറി ഇറങ്ങിയായിരുന്നു അപകടം. ഇതിനെ തുടർന്ന് ഫെരാരി ടീമിന് 50,000 യൂറോ പിഴയിടുകയും സംഭവത്തിൽ അടിയന്തര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച, സർക്യൂട്ടിലെ 5.412 കിലോ മീറ്റർ ദൈർഘ്യമുള്ള ട്രാക്കിൽ ലോകോത്തര താരങ്ങളാണ് വേഗതയുടെ മിന്നൽപിണരുകളാവാൻ കാറുമായി ഇറങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.