ഫോർമുല വൺ ഗ്രാൻഡ്പ്രീ ബഹ്റൈൻ ഒരുങ്ങി
text_fieldsമനാമ: ഫോർമുല വൺ ഗ്രാൻഡ്പ്രീ മത്സരങ്ങൾ നടത്താൻ ബഹ്റൈൻ ഒരുങ്ങിയതായി ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയും കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം അംഗവുമായ ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. കോവിഡ് പ്രതിരോധനടപടികൾ വിശദീകരിക്കാൻ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരത്തിന് ആരോഗ്യ മുൻകരുതലുകൾ സ്വീകരിച്ചുകഴിഞ്ഞു.മികച്ച സംഘാടനത്തിലൂടെ രാജ്യം ശ്രദ്ധേയ നേട്ടം കൈവരിക്കും. ഫോർമുല വൺ ഗൾഫ് എയർ ഗ്രാൻഡ്പ്രീ, ഫോർമുല വൺ റോളക്സ് സഖീർ ഗ്രാൻഡ്പ്രീ മത്സരങ്ങൾ കാണാൻ കോവിഡ് പ്രതിരോധത്തിന് മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർക്കും അടുത്ത കുടുംബാംഗങ്ങൾക്കും പ്രവേശനം അനുവദിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നടപടി പ്രശംസനീയമാണ്. ആരോഗ്യ പ്രവർത്തകർക്ക് ലഭിച്ച അംഗീകാരമാണ് ഇത്. മത്സരം കാണാൻ ഇവർക്കുള്ള രജിസ്ട്രേഷൻ തുടരുകയാണെന്നും ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു.
കോവിഡ് പ്രതിരോധം സാേങ്കതികവിദ്യയിലൂടെ
മനാമ: സാേങ്കതികവിദ്യകളുടെ സഹായത്തോടെ കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കിയതായി ബി.ഡി.എഫ് ഹോസ്പിറ്റലിലെ സാംക്രമികരോഗ വിദഗ്ധനും നാഷനൽ മെഡിക്കൽ ടീം അംഗവുമായ ലഫ്. കേണൽ മനാഫ് അൽ ഖത്താനി പറഞ്ഞു. ആൻറിജൻ റാപ്പിഡ് ടെസ്റ്റ് ഫലം 'ബി അവെയർ' ആപ്പിൽ അപ്ലോഡ് ചെയ്യാനുള്ള സൗകര്യം ഇതിനുദാഹരണമാണ്.
മൊബൈൽ ആപ്പിലെ ഇ-സർവിസസ് പട്ടികയിൽ 'റിപ്പോർട്ടിങ് കോവിഡ്-19 ടെസ്റ്റ് റിസൽട്ട്സ്' എന്ന വിഭാഗം തെരഞ്ഞെടുത്ത് െഎഡി കാർഡ് നമ്പർ നൽകണം. നെഗറ്റിവോ പോസിറ്റിവോ ആയ പരിശോധനഫലത്തിെൻറ ഫോേട്ടാ എടുത്ത് അപ്ലോഡ് ചെയ്യാം. തുടർന്ന് ഫോൺ നമ്പർ നൽകി ഫോേട്ടാ സബ്മിറ്റ് ചെയ്യണം. ആരോഗ്യ മന്ത്രാലയത്തിൽ ഇത് ലഭിച്ചാൽ റിപ്പോർട്ടിെൻറ റഫറൻസ് നമ്പർ രേഖപ്പെടുത്തി എസ്.എം.എസ് സന്ദേശം മൊബൈൽ ഫോണിൽ ലഭിക്കും.
ആരോഗ്യ മന്ത്രാലയത്തിൽനിന്ന് റിപ്പോർട്ട് സബ്മിറ്റ് ചെയ്തയാളെ ബന്ധപ്പെടുകയും ചെയ്യും. ആൻറിജൻ പരിശോധനയിൽ പോസിറ്റിവായ എല്ലാവരും നിർബന്ധമായും പരിശോധനഫലം ആപ്പിൽ സബ്മിറ്റ് ചെയ്യണം. പി.സി.ആർ പരിശോധനക്കുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിനാണ് ഇത്.
നെഗറ്റിവ് ഫലം ലഭിച്ചവർക്ക് താൽപര്യമുണ്ടെങ്കിൽ സബ്മിറ്റ് ചെയ്താൽ മതി. ഫലം പോസിറ്റിവാണെങ്കിൽ പി.സി.ആർ ടെസ്റ്റും നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. നാഷനൽ മെഡിക്കൽ ടീം അംഗമായ ഡോ. ജമീല അൽ സൽമാനും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
രണ്ടു മില്യൺ പി.സി.ആർ ടെസ്റ്റുകൾ
മനാമ: ഇതുവരെ രണ്ടു മില്യൺ പി.സി.ആർ ടെസ്റ്റുകൾ രാജ്യത്ത് നടത്തിയതായും ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. കോവിഡ് പ്രതിരോധ നടപടികളിൽ രാജ്യം ഏറെ മുന്നിലെത്തിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ബഹ്റൈൻ ജനസംഖ്യയിൽ 50 ശതമാനത്തിലധികം പേരെ ഒരു തവണയെങ്കിലും പരിശോധിച്ചിട്ടുണ്ട്.
1000 പേരിലെ ശരാശരി പരിശോധനയിൽ ലോകത്തുതന്നെ മുൻനിരയിലെത്താൻ ഇതുവഴി ബഹ്റൈന് കഴിഞ്ഞു. ബ്രിട്ടൻ പ്രസിദ്ധീകരിച്ച സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈനും ഉൾപ്പെട്ടത് രാജ്യം സ്വീകരിക്കുന്ന ക്രിയാത്മകമായ നടപടികളുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി വിവിധ കമ്പനികളിൽനിന്ന് 10 ലക്ഷത്തിലധികം വാക്സിനാണ് ബഹ്റൈൻ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വദേശികൾക്കും പ്രവാസികൾക്കും വാക്സിൻ നൽകാനുള്ള നടപടികൾ ബന്ധപ്പെട്ട അതോറിറ്റികൾ സ്വീകരിക്കുന്നുണ്ട്. വാക്സിൻ നൽകുന്ന ആദ്യ രാജ്യങ്ങളിലൊന്ന് ബഹ്റൈനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.