ഫോര്‍മുല വണ്‍ മത്സരം: കായിക-വിനോദ സഞ്ചാര മേഖലയില്‍ ബഹ്റൈന്‍ സ്ഥാനം ശക്തിപ്പെടുത്തും
text_fieldsമനാമ: ഫോര്‍മുല വണ്‍ മല്‍സരം കായിക^വിനോദ സഞ്ചാര മേഖലയില്‍ ബഹ്റൈെൻറ സ്ഥാനം ശക്തിപ്പെടുത്താനുതകുന്നതാണെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍റുമൈഹി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗ്രാൻറ് പ്രീ മല്‍സരങ്ങള്‍ കാണാെനത്തെിയ ശേഷം മീഡിയ സെൻററിൽ എത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ തന്നെ ഏറ്റവും വലിയ കായിക മാമാങ്കമായി ഫോര്‍മുല വണ്‍ മല്‍സരം മാറിയിട്ടുണ്ട്. 14 ാം വര്‍ഷവും ഗംഭീര വിജയമാക്കി ഇത് സംഘടിപ്പിക്കാന്‍ സാധിച്ചത് ഭരണാധികാരികളുടെ ഉയര്‍ന്ന കാഴ്ച്ചപ്പാടിെൻറയും ശക്തമായ തീരുമാനത്തിെൻറയും ഫലമാണ്.
മികച്ച സംഘാടനം, ശക്തമായ സുരക്ഷ, സാങ്കേതികത്തികവോടെയുള്ള മീഡിയ കവറേജ് എന്നിവ ഇതിെൻറ പ്രത്യേകതകളാണ്. ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്ന് മല്‍സരം റിപ്പോര്‍ട്ട് ചെയ്യാനത്തെിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മെച്ചപ്പെട്ട സൗകര്യമാണ് മീഡിയ സെൻററില്‍ ഒരുക്കിയിട്ടുള്ളത്. അവര്‍ക്കാവശ്യമായ സാങ്കേതിക സൗകര്യങ്ങളൂം ഒരുക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ കായിക മാമാങ്കം അതിെൻറ മുഴുവന്‍ പോരാട്ട വീര്യവും ചോര്‍ന്നു പോകാതെ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സ്വദേശികളെയും സന്ദര്ശകരെയൂം തമ്മില്‍ ബന്ധിപ്പിക്കാനും ഇരു കൂട്ടരില്‍ നിന്നും അഭിമുഖങ്ങള്‍ തയാറാക്കാനൂം സാധിച്ചതായൂം അദ്ദേഹം അവകാശപ്പെട്ടു. മല്‍സര വേദിയില്‍ നിന്ന് തല്‍സമയ സംപ്രേക്ഷണമാണ് ഇത്തവണ ബഹ്റൈന്‍ ടി.വിയും റേഡിയോയും ഒരുക്കിയത്.
കൂടാതെ ഓണ്‍ലൈന്‍ വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും ഇതിെൻറ ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്നുണ്ട്. ഏതാനൂം വര്‍ഷങ്ങളായി ലോകത്തിെൻറ ശ്രദ്ധ ഫോര്‍മുല വണ്‍ മല്‍സരങ്ങള്‍ വഴി ആകര്‍ഷിക്കാന്‍ ബഹ്റൈന്‍ സാധിച്ചിട്ടുണ്ട്. ഏറ്റവും മെച്ചപ്പെട്ട കാറോട്ട മല്‍സരത്തിന് ഇൻറര്‍നാഷണല്‍ കാര്‍ യൂണിയെൻറ അവാര്‍ഡും ഇതിന് ലഭിച്ചിട്ടുണ്ട്. 2004ല്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല്‍ഖലീഫയുടെ നിര്‍ദേശ പ്രകാരമാണ് ഈയൊരു മല്‍സരം ബഹ്റൈനില്‍ സംഘടിപ്പിക്കാന്‍ ആരംഭിച്ചത്. രാജ്യത്തെ സാമ്പത്തിക-നിക്ഷേപ-വിനോദ സഞ്ചാര മേഖലയില്‍ വന്‍ ഉണര്‍വുണ്ടാക്കാനുള്ള പദ്ധതിയായി ഇത് മാറിക്കഴിഞ്ഞിട്ടുണ്ടെന്നതും അഭിമാനകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.