‘ഫോർമുല വൺ ഗ്രാൻറ് പ്രീ’ സെബാസ്റ്റ്യൻ വെേറ്റൽ നം. 1
text_fieldsമനാമ: ‘ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻറ് പ്രി’ യുടെ മത്സരത്തിൽ ഒന്നാം സ്ഥാനത്ത് സെബാസ്റ്റ്യൻ വെറ്റേൽ (െഫരാരി) എത്തി. രണ്ടാം സ്ഥാനത്ത് വാൾേട്ടരി ബൊട്ടാസും (മെഴ്സിഡെസ്) മൂന്നാം സ്ഥാനത്ത് ലെവിസ് ഹാമിൽട്ടണും(മെഴ്സിഡെസ്) എത്തി. ഇഞ്ചോടിഞ്ച് മുന്നിട്ട് നിന്ന മരണപ്പാച്ചിലിൽ പ്രകമ്പനംകൊണ്ട ഇൻറനാഷണൽ സർക്യൂട്ടിൽ ചരിത്രമെഴുതി ചേർത്താണ് ജേതാക്കൾ തങ്ങളുടെ അജയ്യത തെളിയിച്ചത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലും ഇരുന്ന് ത്രസിേപ്പാടെ മത്സരം കണ്ട ലക്ഷക്കണക്കിന് കാറോട്ടപ്രേമികൾക്കും മികച്ച അനുഭവമായിരുന്നു ഫോർമുല വൺ മത്സരം. കാഴ്ചയുടെ ശരിക്കുള്ള ഉത്സവം തന്നെയായി ഇൗ വർഷത്തെ ഫോർമുല വൺ.
ഇന്നലെ വൈകുന്നേരം ആറ് മണി കഴിഞ്ഞ് 10 ാം മിനിറ്റിൽ മത്സരം ആരംഭിക്കുേമ്പാൾ പ്രതീക്ഷകൾ ആവർത്തിക്കുമോ അതോ അട്ടിമറികൾ ഉണ്ടാകുമോ എന്നതായിരുന്നു ഏവരുടെയും േചാദ്യം. കാറോട്ട കരുത്തൻമാർ സ്റ്റാർട്ട് സിഗ്നലിനായി കാത്തിരിക്കുേമ്പാൾ ഗാലറികളിലെ നിറഞ്ഞ് കവിഞ്ഞ ആയിരക്കണക്കിന് ആരാധകരും തങ്ങളുടെ ഇഷ്ടതാരങ്ങൾക്കായി പ്രാർഥനകളിലായിരുന്നു. തുടർന്ന് ട്രാക്കുകളിലൂടെ മിന്നൽവേഗത്തിൽ പാഞ്ഞ തീപ്പൊരികളുടെ പിന്നലെയായി ജനങ്ങളുടെ കണ്ണും മനസും. യോഗ്യത നിർണ്ണയ മത്സരത്തിലെ മുന്നേറ്റത്തെ ഒാർമിപ്പിക്കുന്ന തരത്തിലായിരുന്നു ആദ്യ ഒരു മണിക്കൂറോളം. എന്നാൽ മൂന്നാമതുണ്ടായിരുന്ന കിമി റൈക്കോനൻ ടയർ മാറ്റുംമുെമ്പ കാർ മുന്നോെട്ടടുത്തതിെൻറ പേരിൽ, അയോഗ്യനായതോടെ അദ്ദേഹത്തിന് തൊട്ടുപിന്നിലുണ്ടായിരുന്ന ലെവിസ് ഹാമിൽട്ടൺ മൂന്നാമതെത്തി. ഒടുവിൽ മത്സരാവസാനം ഫിനിഷിങ് പോയിൻറിലേക്ക് ജേതാക്കൾ തങ്ങളുടെ റാങ്കുകൾ അടയാളപ്പെടുത്തിയെത്തി. അപ്പോൾ എങ്ങും ആർപ്പുവിളികളായിരുന്നു.
മാധ്യമ പ്രവർത്തകരുടെ മുന്നിലായി സജ്ജീകരിക്കപ്പെട്ട വേദിയിൽ ബഹ്റൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും മറ്റ് വിശിഷ്ടാതിഥികളും വിജയികളെ കാത്ത് നിൽക്കുകയായിരുന്നു. ഇൗ സമയം ഒന്നാമത് എത്തിയ സെബാസ്റ്റ്യൻ തെൻറ ഫെരാരി നമ്പൺ വൺ ട്രാക്കിലേക്ക് ഒാടിച്ചുനിർത്തി. കാറിൽ നിന്നിറങ്ങി ഹെൽമറ്റ് ഉൗരി അദ്ദേഹം ആർത്തുവിളിച്ച് കൊണ്ട് സന്തോഷം പ്രകടിപ്പിച്ചു. ഒാടിെയത്തിയവരെ ആലിംഗനം ചെയ്തും നൃത്തം ചെയ്തും അദ്ദേഹം ആഹ്ലാദം പങ്കിട്ടു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് സെബാസ്റ്റ്യന് േട്രാഫി സമ്മാനിച്ചത്. പുരസ്കാര ചടങ്ങിെൻറ ആവേശത്തിനിടയിലും തങ്ങളുടെ പ്രിയ താരങ്ങളുടെ
നേട്ടത്തിെൻറ പേരിൽ ചില ആരാധകർ ആഹ്ലാദംകണ്ണീരണിയുന്നുണ്ടായിരുന്നു. മറ്റ് ചിലർ ഇഷ്ട താരങ്ങളുടെ പരാജയത്തിൽ ദു:ഖിച്ച് കരഞ്ഞു. എന്നാൽ തോറ്റവരും ജയിച്ചവരുമെല്ലാം ആത്യന്ത്യകമായി ഒന്നാണെന്ന കായിക പൊതുതത്വം ഇവിടെയും അനുവർത്തിക്കപ്പെട്ടു. ജയിച്ചവരെ തോറ്റവരുൾപ്പെടെ എല്ലാവരും അഭിനന്ദിക്കാനും വിജയാഘോഷം ഉജ്ജ്വലമാക്കാനും മുന്നിട്ടിറങ്ങിയതോടെ ഇന്നലത്തെ രാത്രി എന്നത് നിലക്കാത്ത ആരവങ്ങളുടെതായി മാറി.
ഏപ്രിൽ ആറ് മുതൽ ആരംഭിച്ച പരിപാടികളിൽ ആദ്യദിനം ടെസ്റ്റ് ഡ്രൈവ് ആയിരുന്നു. ഏപ്രിൽ ഏഴിന് യോഗ്യത മത്സരമായിരുന്നു. ട്രാക്കിൽ മത്സരത്തിൽ യഥാക്രമം അണിനിരക്കേണ്ടവരെ തെരഞ്ഞെടുക്കാനുള്ള മത്സരത്തിൽ നമ്പർ വൺ സെബാസ്റ്റ്യൻ വെറ്റേൽ ആയിരുന്നു ഒന്നാമത് എത്തിയത്. ഒരു മണിക്കൂർ 27 മിനിറ്റ് 958 സെക്കൻറ് കൊണ്ടായിരുന്നുഅദ്ദേഹം ഫിനിഷ് ചെയ്തത്. രണ്ടാമത് എത്തിയ കിമി റൈക്കോൻ ഒരു മണിക്കൂർ 28 മിനിറ്റ് 101 സെക്കൻറ് എടുത്തപ്പോൾ വൾേട്ടരി ബൊട്ടാസ് ഒരു മണിക്കൂർ 28 മിനിറ്റ് 124 സെക്കൻറ് എടുത്ത് മൂന്നാമതെത്തി. 2004 മുതൽ ഫോർമുല വൺ ആരംഭിച്ചശേഷം ലോകത്തിെൻറ ശ്രദ്ധ ഒാരോ വർഷവും ബഹ്റൈനിലേക്ക് എത്തുന്നു എന്ന് തെളിയിക്കപ്പെടുന്നതായി ഇൗ വർഷത്തെയും മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.