40 ബ്രദേഴ്സ് ഫുട്ബാൾ മത്സരം സംഘടിപ്പിക്കുന്നു
text_fieldsമനാമ: ബഹ്റൈനിലെ ഫുട്ബാൾപ്രേമികളുടെ ക്ലബായ 40 ബ്രദേഴ്സ് ഫുട്ബാൾ മത്സരം സംഘടിപ്പിക്കുന്നു. ഓറഞ്ച് മീഡിയ, കറിഹൗസ്, റീം ട്രാവൽസ് എന്നിവരുടെ സഹകരണത്തോടെ ‘ജില്ല കപ്പ് 2024’ എന്ന പേരിൽ കേരളത്തിലെ ജില്ലകളെ അടിസ്ഥാനമാക്കി എട്ടു ജില്ലകളിൽനിന്നുള്ള ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. മാർച്ച് ഒന്ന്, ഏഴ്, എട്ട് തീയതികളിലായി സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ബഹ്റൈനിലെ പ്രഫഷനൽ കളിക്കാർക്കു പുറമെ ഓരോ ടീമിനും കേരളത്തിലെ രണ്ടു ഗസ്റ്റ് കളിക്കാരെയും ടീമിലുൾപ്പെടുത്താം. കൂടാതെ, 40 വയസ്സിനു മുകളിലുള്ളവരുടെ ‘വെറ്ററൻസ് കപ്പ് 2024’ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. അതിൽ ബഹ്റൈനിൽനിന്നുള്ള എട്ടു ടീമുകൾ പങ്കെടുക്കും. വിജയികൾക്ക് ട്രോഫിയും പ്രൈസ് മണിയും ഉണ്ടായിരിക്കും. ടൂർണമെന്റിൽ ബഹ്റൈനിലെ പഴയകാല ഫുട്ബാൾ പ്രവർത്തകരെ ആദരിക്കും. വാർത്തസമ്മേളനത്തിൽ 40 ബ്രദേഴ്സ് പ്രസിഡന്റ് മൊയ്തീൻകുട്ടി, സെക്രട്ടറി ബാബു, ട്രഷറർ ഇസ്മായിൽ, ഭാരവാഹികളായ മുസ്തഫ ടോപ് മാൻ, ഖലീൽ റഹ്മാൻ സ്കൈ വീൽ, അബ്ദുല്ല, പ്രസാദ്, ഷെരീഫ്, ശിഹാബ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.