വ്യാജ ഹജ്ജ് പെർമിറ്റ് നൽകി കബളിപ്പിക്കൽ; മൂന്ന് ടൂർ ഓപറേറ്റർമാർ അറസ്റ്റിൽ
text_fieldsമനാമ: വ്യാജ ഹജ്ജ് പെർമിറ്റ് നൽകി തീർഥാടകരെ കബളിപ്പിച്ച സംഭവത്തിൽ മൂന്ന് ടൂർ ഓപറേറ്റർമാർ അറസ്റ്റിലായി. ഈ ഹജ്ജ് സീസണിൽ അനധികൃതമായെത്തിയ 200 ബഹ്റൈൻ തീർഥാടകർക്ക് മക്കയിൽ പ്രവേശനം നിഷേധിച്ചിരുന്നു. അവർ തീർഥാടകരായി രജിസ്റ്റർ ചെയ്യാത്തതിനാലും ലൈസൻസില്ലാത്ത സേവനങ്ങൾ ഉപയോഗിച്ചതിനാലുമാണ് പ്രവേശനം നിഷേധിച്ചത്. സംഭവത്തിൽ പ്രോസിക്യൂഷൻ അന്വേഷണം നടത്തിയിരുന്നു.
സാക്ഷികളെയും ട്രാവൽ ഗ്രൂപ്പിലെ അംഗങ്ങളെയും ചോദ്യം ചെയ്തതിനെത്തുടർന്നാണ് യാത്രാസംഘത്തെ നിയന്ത്രിച്ചിരുന്ന മൂവരെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സീസണിൽ സൗദി അധികൃതർ ഹജ്ജ് തീർഥാടകർക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു. സാധുതയുള്ള പെർമിറ്റോടെ മാത്രമേ ഹജ്ജ് ചെയ്യാൻ പാടുള്ളൂ എന്നാണ് നിയമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.