കാർഗോ സ്ഥാപനത്തിന്റെ പേരിലും തട്ടിപ്പ്; നിരവധി പേർ പരാതി നൽകി
text_fieldsമനാമ: കാർഗോ സ്ഥാപനത്തിന്റെ പേരിലും ബഹ്റൈനിൽ തട്ടിപ്പ് നടന്നതായി പരാതി. സമൂഹ മാധ്യമങ്ങളിൽ വലിയ ഓഫർ നൽകിയുള്ള പരസ്യം കൊടുത്തശേഷം ആളുകളെ ആകർഷിക്കുകയായിരുന്നു. കാർഗോ നാട്ടിലേക്ക് അയക്കാൻ കുറഞ്ഞ നിരക്കാണ് ഇവർ വാഗ്ദാനം ചെയ്തത്. വീടുകളിലും സ്ഥാപനങ്ങളിലും വന്ന് കാർഗോ ശേഖരിക്കുകയായിരുന്നു.
എന്നാൽ, പിന്നീട് അന്വേഷിച്ചപ്പോൾ സ്ഥാപനം പൂട്ടിയതായാണ് മനസ്സിലായതെന്ന് തട്ടിപ്പിനിരയായവർ പറയുന്നു. അതേത്തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഹൈദരാബാദ് സ്വദേശിയും പാകിസ്താൻ സ്വദേശിയുമാണ് സ്ഥാപനം നടത്തിയിരുന്നതെന്ന് പരാതിയിൽ പറയുന്നു. അയച്ച സാധനങ്ങൾ നഷ്ടപ്പെട്ട നിരവധിപേർ പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.