പ്രവാസികൾക്ക് സൗജന്യ നിയമസഹായം: നിലവിലെ സംവിധാനങ്ങൾ പര്യാപ്തമെന്ന് കേരള ഹൈകോടതി
text_fieldsമനാമ: പ്രവാസികൾക്ക് സൗജന്യ നിയമസഹായത്തിനായുള്ള നിലവിലെ സംവിധാനങ്ങൾ പര്യാപ്തമെന്ന് കേരള ഹൈകോടതി. കോവിഡിെൻറ പശ്ചാത്തലത്തിൽ തൊഴിലും മറ്റും നഷ്ടപ്പെട്ട് നാട്ടിലേക്കു വരുന്നവർക്കായി വിദേശരാജ്യങ്ങളിൽ സൗജന്യ നിയമ സഹായത്തിനായി സംവിധാനമുണ്ടാക്കണമെന്നാവശപ്പെട്ട് ലോയേഴ്സ് ബിയോണ്ട് ബോർഡർ, പ്രവാസി ലീഗൽ സെൽ എന്നീ സംഘടനകൾ നൽകിയ ഹർജി തീർപ്പാക്കി ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവാസികൾക്ക് സൗജന്യ നിയമസഹായം നൽകുന്നതിന് വേണ്ട സംവിധാനങ്ങൾ ഉണ്ടാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകണമെന്ന ഹരജിക്കാരുടെ ആവശ്യത്തിൽ മറുപടി ഫയൽ ചെയ്യാൻ ഹൈകോടതി കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകിയിരുന്നു. തങ്ങൾ ഫയൽ ചെയ്ത മറുപടിയിൽ സൗജന്യ നിയമസഹായം നൽകുന്നതിനായി നിലവിലുള്ള സംവിധാനങ്ങളെക്കുറിച്ച് വിശദമായി കേന്ദ്ര- കേരള സർക്കാറുകൾ പ്രതിപാദിച്ചിരുന്നു. ഇതിൽ സംതൃപ്തി അറിയിച്ച കോടതി, തങ്ങളുടെ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സർക്കാറുകൾ സ്വീകരിക്കുമെന്ന ഉറപ്പിൽ ഹർജി തീർപ്പു കൽപിക്കുകയായിരുന്നു.
കോവിഡ് 19നെ തുടർന്ന് ലക്ഷക്കണക്കിന് പ്രവാസികൾക്കാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് അടിയന്തരമായി ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്നത്. കോവിഡ് പ്രതിസന്ധിമൂലം ഇവരിൽ ബഹുഭൂരിപക്ഷത്തിനും മാസങ്ങളായി ശമ്പളമുൾെപ്പടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ പൂർണമായോ ഭാഗികമായോ തൊഴിൽ ദാതാക്കളിൽനിന്ന് ലഭിക്കാത്തതിനെ തുടർന്നാണ് ലോയേഴ്സ് ബിയോണ്ട് ബോർഡേഴ്സ് കോടതിയെ സമീപിച്ചത്. ഇന്ത്യയിലേക്കു മടങ്ങിയെത്തിയ പ്രവാസികളിൽ ഒരു വലിയ വിഭാഗം തൊഴിൽ നഷ്ടപ്പെട്ടവരാണെന്നും കോവിഡ് പ്രതിസന്ധിമൂലം അടിയന്തരമായി മടങ്ങേണ്ടിവന്നപ്പോൾ ഇതിൽ ബഹുഭൂരിപക്ഷത്തിനും അർഹമായ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമായിട്ടിെല്ലന്നും ഹരജിക്കാർ കോടതിയെ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.