ഒന്നിപ്പിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം നഷ്ടപ്പെടാതെ കൈമാറണം -പ്രവാസി വെൽഫെയർ
text_fieldsമനാമ: വ്യത്യസ്തതകളുടെ സങ്കലനമാണ് ഇന്ത്യയുടെ പ്രത്യേകതയെന്നും വൈദേശിക ശക്തികൾ കിണഞ്ഞു ശ്രമിച്ചിട്ടും ലക്ഷ്യം കാണാതെ പോയ ഭിന്നിപ്പിന്റെയും ധ്രുവീകരണത്തിന്റെയും ഹീന തന്ത്രങ്ങൾ പുതിയ രൂപത്തിലും ഭാവത്തിലും കടന്നുവരുന്നത് രാജ്യം കരുതിയിരിക്കണമെന്നും ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ രിഫ സോണൽ കമ്മിറ്റി സംഘടിപ്പിച്ച ‘ഒന്നിപ്പ്’ സ്വാതന്ത്ര്യ ദിന സദസ്സ് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സമ്പത്തും നീതിന്യായവും എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് ജനാധിപത്യ സർക്കാറുകളുടെ ബാധ്യതയാണ്. നിർഭാഗ്യവശാൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ കാലത്തും ആത്മാഭിമാനത്തോടുകൂടി ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടവരുടെയും ജനാധിപത്യത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ ബുൾഡോസർ ഭരണത്തിലൂടെ പാർപ്പിടങ്ങളിൽ നിന്ന് അന്യായമായി കുടിയിറക്കപ്പെടുന്നവരുടെയും നിലവിളികളും രോദനങ്ങളും രാജ്യത്തിന്റെ തെരുവുകളിൽ മുഴങ്ങുന്നു. രാജ്യത്തെ അവസാനത്തെ മനുഷ്യനെ വരെ ഉൾക്കൊള്ളുന്ന ദേശീയതയും അവന്റെ ക്ഷേമത്തെയും സാമൂഹിക നീതിയെക്കുറിച്ചുമുള്ള ക്ഷേമരാഷ്ട്ര സങ്കൽപവും സാഹോദര്യവും സഹവർത്തിത്വവും അടയാളപ്പെടുത്തി മുന്നോട്ടുപോകുമ്പോഴാണ് പൂർവികരായ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ സ്വപ്നം കണ്ട ഇന്ത്യ എന്ന മഹത്തായ ദേശരാഷ്ട്രം യാഥാർഥ്യമാകുന്നത് എന്നും സദസ്സ് അഭിപ്രായപ്പെട്ടു.പ്രവാസി വെൽഫെയർ ആക്ടിങ് പ്രസിഡന്റ് മുഹമ്മദലി മലപ്പുറം ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര സ്വാതന്ത്ര്യദി:ന സന്ദേശം നൽകി. ഒ.ഐ.സി.സി പ്രസിഡൻറ് ബിനു കുന്നന്താനം, സേവ് കണ്ണൂർ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഫസലുൽ ഹഖ്, തണൽ ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ റഷീദ് മാഹി, കെ.എം.സി.സി റിഫ ഏരിയ സെക്രട്ടറി അഷ്റഫ്, കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, പി.സി.എഫ് എക്സിക്യൂട്ടിവ് ഒന്നും ജനാസ് ഖാൻ, പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി, എക്സിക്യൂട്ടിവ് അംഗം ഷിജിന ആഷിക് തുടങ്ങിയവർ സംസാരിച്ചു. ഇർഷാദ് കോട്ടയം നിയന്ത്രിച്ച ഒന്നിപ്പ് സ്വാതന്ത്ര്യദിന സൗഹൃദ സംഗമത്തിൽ പ്രവാസി വെൽഫെയർ രിഫ സോണൽ പ്രസിഡൻറ് ആഷിക് എരുമേലി അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ റിഫ സോണൽ സെക്രട്ടറി എ.വൈ. ഹാഷിം സ്വാഗതവും മഹമൂദ് മായൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.