ഫ്രന്റ്സ് അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
text_fieldsമനാമ: ഇന്ത്യയുടെ 75 ാമത് റിപ്പബ്ലിക് ദിനം ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സിഞ്ചിലുള്ള കേന്ദ്ര ആസ്ഥാനത്ത് ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി ദേശീയപതാക ഉയർത്തി. വിവിധ മേഖലകളിൽ രാജ്യം പുരോഗതിയും വളർച്ചയും കൈവരിച്ചിട്ടുണ്ടെങ്കിലും ഇന്നും 40 ശതമാനത്തോളം ജനങ്ങൾ അടിസ്ഥാന സൗകര്യം ഇല്ലാതെയാണ് ജീവിക്കുന്നതെന്നത് ആശങ്കജനകമാണെന്ന് അദ്ദേഹം പറഞ്ഞു. മതേതരത്വവും നാനാത്വത്തിൽ ഏകത്വവും രൂക്ഷമായ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ഇത്തരുണത്തിൽ രാജ്യത്തിന്റെ ഉയർച്ചക്കും വളർച്ചക്കും ശ്രമിക്കുകയും മതേതരത്വവും ജനാധിപത്യവും സമാധാനവും നിലനിർത്താനും മാനവികതയുടെയും സൗഹാർദത്തിന്റെയും കാവലാളായി മാറാനും ഓരോ പൗരനും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലർവാടി അംഗങ്ങൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങളായ അനീസ് വി.കെ, ഖാലിദ് ചോലയിൽ, യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ, ഗഫൂർ മൂക്കുതല, ലത്തീഫ് കടമേരി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.