ഫ്രന്റ്സ് അസോസിയേഷൻ ‘സ്നേഹസ്പർശം’ ഇന്ന്
text_fieldsമനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം മേയ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തൊഴിലാളി സംഗമം സിഞ്ചിലെ ഫ്രന്റ്സ് ആസ്ഥാന മന്ദിരത്തിൽ വെള്ളിയാഴ്ച വൈകീട്ട് നാലിന് നടക്കും.കുറഞ്ഞ വരുമാനക്കാരായ മലയാളി വനിതകൾക്കായിട്ടാണ് സ്നേഹസ്പർശം പരിപാടി സംഘടിപ്പിക്കുന്നത്. ങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാനും, സർഗ വാസനകൾ പ്രകടിപ്പിക്കാനുമുള്ള അവസരം ഒരുക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം.ഏറ്റവും കൂടുതൽ കാലം ബഹ്റൈനിൽ ജോലി ചെയ്തവരെ ചടങ്ങിൽ ആദരിക്കും. പങ്കെടുക്കുന്നവരെ മുൻകൂട്ടിയുള്ള രജിസ്ട്രേഷനിലൂടെ തിരഞ്ഞെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 33538916, 35088923 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സ്നേഹസ്പർശം പ്രോഗ്രാം കൺവീനർ റഷീദ സുബൈർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.