ഫ്രന്റ്സ് അസോസിയേഷൻ: സഈദ് റമദാൻ നദ്വി പ്രസിഡന്റ്, എം. അബ്ബാസ് ജനറൽ സെക്രട്ടറി
text_fieldsമനാമ: ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനയായ ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന് 2022 - 2023 പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സഈദ് റമദാൻ നദ്വിയെ പ്രസിഡൻറായും എം. അബ്ബാസിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻറുമാരായി ജമാൽ നദ്വി ഇരിങ്ങൽ, സുബൈർ എം.എം എന്നിവരെയും അസി. സെക്രട്ടറിയായി യൂനുസ് രാജിനെയും തെരഞ്ഞെടുത്തു. സക്കീന അബ്ബാസ്, സാജിദ സലീം, സി. ഖാലിദ്, പി.പി. ജാസിർ, മുഹമ്മദ് മുഹിയുദ്ദീൻ, സി.എം. മുഹമ്മദലി, മുഹമ്മദ് ഷാജി, ഫാറൂഖ്, ജലീൽ അബ്ദുല്ല, സമീർ ഹസൻ, അബ്ദുൽ ഹഖ് എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളാണ്.
പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട സഈദ് റമദാൻ നദ്വി ആലപ്പുഴ ജില്ലയിലെ വടുതല സ്വദേശിയാണ്. ലഖ്നോവിലെ ദാറുൽ ഉലൂം നദ്വത്തുൽ ഉലമയിൽ നിന്നും അറബി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയിൽനിന്ന് ഇസ്ലാമിക തത്ത്വശാസ്ത്രത്തിൽ ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം ബഹ്റൈനിലെ അറിയപ്പെടുന്ന പ്രഭാഷകനും കൂടിയാണ്. ജനറൽ സെക്രട്ടറി എം. അബ്ബാസ് മികച്ച സംഘാടകനും കോഴിക്കോട് ജില്ലയിലെ കിഴക്കുംമുറി സ്വദേശിയുമാണ്. വർക്കിങ് ജനറല്‍ ബോഡി യോഗത്തിൽ ജമാൽ ഇരിങ്ങൽ ആമുഖഭാഷണവും എം.എം. സുബൈർ സ്വാഗതവും പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സഈദ് റമദാൻ നദ്വി സമാപന പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.