ഫ്രൻഡ്സ് സൗഹൃദസംഗമം ശ്രദ്ധേയമായി
text_fieldsമനാമ: സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നേതാക്കളെ പങ്കെടുപ്പിച്ച് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച സൗഹൃദസംഗമം ശ്രദ്ധേയമായി. പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റുമായ ഡോ. നഹാസ് മാള മുഖ്യപ്രഭാഷണം നടത്തി. ഫാഷിസത്തിനെതിരെ വിവിധ ധാരയിലുള്ളവരുടെ കൂട്ടായ്‌മയാണ് വർത്തമാനകാലഘട്ടത്തിൽ ആവശ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ വിഷയമെന്നതിനപ്പുറം ഫാഷിസം എന്നത് ഒരു സാമൂഹിക വിഷയമായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്. ഓരോ ദിവസം കഴിയുമ്പോഴും ജനങ്ങൾ തമ്മിലുള്ള അകലം വർധിച്ചുവരുകയാണ്. ഇതൊരു പരിധിക്കപ്പുറമെത്തിയാൽ നമ്മൾ വിചാരിക്കുന്നതുപോലെ എളുപ്പത്തിൽ ഫാഷിസത്തെ തളക്കാൻ കഴിയില്ല. നമ്മുടെ ചെറിയ സ്വാധീനവലയങ്ങളിൽപോലും ഇതിനെതിരെയുമുള്ള പ്രതിരോധം തീർക്കാൻ നമുക്ക് കഴിയുമ്പോൾ അത് വലിയ ഫലങ്ങൾ ഉണ്ടാക്കുമെന്നും ഡോ. നഹാസ് മാള പറഞ്ഞു.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, വിവിധ സംഘടന, മാധ്യമ പ്രതിനിധികളായ സോമൻ ബേബി, ഗഫൂർ കൈപ്പമംഗലം, സേവി മാത്തുണ്ണി, കെ.ആർ. നായർ, റഷീദ് മാഹി, സൽമാനുൽ ഫാരിസ്, യോഗാനന്ദൻ, ബദറുദ്ദീൻ പൂവാർ, വി.കെ. അനീസ്, എബ്രഹാം ജോൺ, ജ്യോതി മേനോൻ, രാജീവ് വെള്ളിക്കോത്ത്, ബ്ലസൻ മാത്യു, റഷീദ്, രിസാലുദ്ദീൻ പുന്നോൽ, നൂറുദ്ദീൻ ഷാഫി, മുഹമ്മദ് ഷാഫി തുടങ്ങിയവർ സംബന്ധിച്ചു.
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്‍റ് സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി എം. അബ്ബാസ് സ്വാഗതവും വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ നന്ദിയും പറഞ്ഞു.
എ.എം. ഷാനവാസ്, എം.എം. സുബൈർ, അബ്ദുൽഗഫൂർ മൂക്കുതല, വി.പി. ഫാറൂഖ്, സമീർ ഹസൻ, അബ്ദുൽ ജലീൽ, സി. ഖാലിദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.