Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്ര​ണ്ട്സ് ഓ​ഫ് അ​ടൂ​ർ...

ഫ്ര​ണ്ട്സ് ഓ​ഫ് അ​ടൂ​ർ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
Friends of Adoor
cancel
camera_alt

ഫ്ര​ണ്ട്സ് ഓ​ഫ് അ​ടൂ​ർ

ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: 19 വ​ർ​ഷ​മാ​യി ബ​ഹ്റൈ​ൻ എ​ന്ന പ​വി​ഴ​മ​ണ്ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ടൂ​ർ നി​വാ​സി​ക​ളു​ടെ സൗ​ഹൃ​ദ​യ കൂ​ട്ടാ​യ്മ​യാ​യ ‘ഫ്ര​ണ്ട്സ് ഓ​ഫ് അ​ടൂ​ർ’ ഓ​ണാ​ഘോ​ഷം ന​ട​ത്തി. സ​ൽ​മാ​നി​യ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ് റ​സ്റ്റാ​റ​ന്റ് പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ത്തി​യ ഓ​ണ സം​ഗ​മ​ത്തി​ൽ അ​ത്ത​പ്പൂ​ക്ക​ളം, മാ​വേ​ലി ത​മ്പു​രാ​നോ​ടൊ​ത്തു​ള്ള ഘോ​ഷ​യാ​ത്ര, കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടേ​യും വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ൾ, ആ​ര​വം മ്യൂ​സി​ക് ബാ​ൻ​ഡി​ന്റെ സം​ഗീ​ത പ​രി​പാ​ടി എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​രു​ന്നു.

പ്ര​സി​ഡ​ന്റ് ബി​ജു കോ​ശി മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി കു​ര്യ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു.ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ബി​നു മ​ണ്ണി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജു ക​ല്ലും​പു​റം, രാ​ജേ​ന്ദ്ര​കു​മാ​ർ, ബി​നു​രാ​ജ് ത​ര​ക​ൻ, കെ.​എം. ചെ​റി​യാ​ൻ, സ​ന്തോ​ഷ് ത​ങ്ക​ച്ച​ൻ, അ​നു കെ. ​വ​ർ​ഗീ​സ്, ബി​ജു​മോ​ൻ പി.​വൈ, അ​സീ​സ് ഏ​ഴം​കു​ളം, വി​നോ​ദ് ഡാ​നി​യേ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ സ്റ്റാ​ൻ​ലി എ​ബ്ര​ഹാം ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsFriends of AdoorOnam 2024
News Summary - Friends of Adoor with onam
Next Story