ഫ്രൻഡ്സ് റിഫ ഏരിയ സൗഹൃദ സംഗമം സംഘടിപ്പിച്ചു
text_fieldsമനാമ: ‘വെളിച്ചമാണ് തിരുദൂതർ’ എന്ന കാമ്പയിനിന്റെ ഭാഗമായി ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ സൗഹൃദ സംഗമം നടത്തി. മാനുഷിക മൂല്യങ്ങൾക്ക് ഏറ്റവും കൂടുതൽ മഹത്വം കൽപിച്ച മഹാമനീഷിയാണ് മുഹമ്മദ് നബിയെന്ന് പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ ശരീഫ് മാസ്റ്റർ കായണ്ണ പറഞ്ഞു.
സകല നന്മകളും ജീവിതത്തിൽ പകർത്താൻ തന്റെ അനുയായികളോട് പ്രവാചകൻ ആവശ്യപ്പെട്ടു.സമാനതകളില്ലാത്ത മനുഷ്യ സ്നേഹം പ്രചരിപ്പിക്കുകയും സാഹോദര്യത്തിനും സഹവർത്തിത്വത്തിനും പ്രാധാന്യം നൽകുകയും ചെയ്ത പ്രവാചകനെയാണ് ചരിത്രത്തിൽ കാണാൻ കഴിയുക.
സൗഹൃദ സംഗമങ്ങളിലൂടെ പ്രവാചകനെ കുറിച്ചുളള തെറ്റിദ്ധാരണകൾ നീക്കാനും നമുക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏരിയ പ്രസിഡന്റ് സമീർ ഹസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ പി.എം. ബഷീർ പ്രാർഥനാഗീതം ആലപിച്ചു. ജലീൽ മാമീർ സ്വാഗതം പറഞ്ഞു. ഷാരോൺ, റഹീം എന്നിവർ ഗാനങ്ങൾ ആലപിച്ചു. അബ്ദുൽ ഹഖ് സമാപന പ്രസംഗം നടത്തി. ഇർഷാദ് കുഞ്ഞികനി അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.