ഫ്രന്റ്സ് സർഗവേദി വനിത സംഗമം
text_fieldsമനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷന്റെ മനാമ ഏരിയ വനിത വിഭാഗം സർഗവേദി സംഗമം സംഘടിപ്പിച്ചു. വനിതവിഭാഗം പ്രസിഡന്റ് സാജിത സലീം പരിപാടി ഉദ്ഘാടനം ചെയ്തു. ഫ്ലാറ്റുകൾക്കുള്ളിൽ തളച്ചിടപ്പെടേണ്ടതല്ല പ്രവാസി വനിതകളുടെ ജീവിതമെന്ന് അവർ പറഞ്ഞു. ഒഴിവു സമയങ്ങൾ തങ്ങളുടെ സർഗശേഷികളുടെ പ്രകാശനത്തിനായി വിനിയോഗിക്കണം. എല്ലാവർക്കും ദൈവം വ്യത്യസ്തമായ കഴിവുകൾ നൽകിയിട്ടുണ്ട്. അതു കണ്ടെത്താനും പരിപോഷിപ്പിക്കാനുമാണ് സർഗവേദി സംവിധാനം എന്നും അവർ കൂട്ടിച്ചേർത്തു.
മെഹറ മൊയ്തീൻ പ്രബന്ധമവതരിപ്പിച്ചു. ഷഹീന നൗമൽ (മാപ്പിളപ്പാട്ട്), ഷഹീന ആൻഡ് ടീം ( സംഘഗാനം), മെഹറ മൊയ്തീൻ ആന്റ് ടീം (ഗാനമാല), റഷീദ ബദറുദ്ധീൻ (ക്രാഫ്റ്റ്), നീമ നാഥ്, നീതു ജയേഷ് (ലളിതഗാനം), സുആദ, റഷീദ സുബൈർ, റഷീദ ബദർ (കവിതാലാപനം), സൽമ സജീബ് (അനുഭവ വിവരണം), റസീന അക്ബർ (കുസൃതി ചോദ്യങ്ങൾ) എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.
ഫ്രന്റ്സ് വനിത വിഭാഗം നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളായ സഫ ഷാഹുൽ ഹമീദ്, ഫസീല ഷാഫി, സൗദ മുസ്തഫ എന്നിവർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. പരിപാടിയിൽ ഏരിയ കൺവീനർ ഷബീഹ ഫൈസൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫസീല ഹാരിസ് സ്വാഗതവും പ്രോഗ്രാം കൺവീനർ ബുഷ്ര ഹമീദ് നന്ദിയും പറഞ്ഞു. സക്കിയ ഷമീർ പ്രാർഥന ഗീതം അവതരിപ്പിച്ചു. സൽമ സജീബ് അവതാരകയായിരുന്നു. ഫൗസിയ ഖാലിദ്, ഫസീല ഷാഫി, നിഷിദ ഫാറൂഖ്, ഹസ്ന ഷമീർ, സമീറ ഹംസ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.