കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ ഫ്രണ്ട്സ് സർഗവേദി അനുശോചിച്ചു
text_fieldsമനാമ: ജന മനസ്സുകളിൽ മാതൃഭാവത്തിന്റെ മഹനീയാഭിനയം അടയാളപ്പെടുത്തിയ മലയാള ചലച്ചിത്ര നടി കവിയൂർ പൊന്നമ്മയുടെ മരണത്തിൽ ഫ്രണ്ട്സ് സർഗവേദി അനുശോചനം രേഖപ്പെടുത്തി. കവിയൂർ പൊന്നമ്മയുടെ കലാജീവിതം ആരംഭിക്കുന്നത് കെ.പി.എ.സിയിലാണ്.
തന്മയത്വത്തോടെ അവതരിപ്പിച്ച അമ്മവേഷങ്ങളിലൂടെ മലയാളികൾക്ക് അവരോടുള്ള ആത്മബന്ധം സുപരിചിതമാണ്. നാലു തവണയാണ് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത്. അവരുടെ അഭിനയ മികവിന് കേരളം തിരിച്ചു നൽകിയ ആദരവാണ് ഈ അവാർഡുകൾ. മലയാള സിനിമയുടെയും നാടകലോകത്തിന്റേയും ചരിത്രത്തിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച കവിയൂർ പൊന്നമ്മയുടെ വേർപാടിൽ, അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നതായി ഫ്രണ്ട്സ് സർഗവേദി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.