ഫ്രൻഡ്സ് സ്നേഹസ്പർശം പരിപാടി ശ്രദ്ധേയമായി
text_fieldsമനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം മേയ് ദിനത്തോടനുബന്ധിച്ച് നടത്തിയ തൊഴിലാളി സംഗമം പരിപാടി വൈവിധ്യങ്ങൾകൊണ്ട് ശ്രദ്ധേയമായി. കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ വനിതകൾക്ക് വേണ്ടിയാണ് സ്നേഹസ്പർശം പരിപാടി സംഘടിപ്പിച്ചത്. സാമൂഹിക പ്രവർത്തകയായ നൈന മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു.
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം, ഒ.ഐ.സി.സി വനിത ഘടകം പ്രസിഡന്റ് മിനി മാത്യു, സാമൂഹിക പ്രവർത്തകയായ ഹേമ വിശ്വം, മുഹറഖ് മലയാളി സമാജം വൈസ് പ്രസിഡന്റ് ദിവ്യ പ്രമോദ് എന്നിവർ സംസാരിച്ചു. ഏറെക്കാലമായി ബഹ്റൈനിൽ ജോലി ചെയ്തുവരുന്ന ഫാത്തിമ ബീവി, ഫാത്തിമ, ചിന്നതായ്, സീനത്ത്, ലിസി എന്നിവരെ ആദരിച്ചു.
ഇവർക്കുള്ള പൊന്നാട നൈന മുഹമ്മദ് ഷാഫി, ഫ്രൻഡ്സ് വനിതാ വിഭാഗം പ്രസിഡന്റ് സമീറ നൗഷാദ്, വൈസ് പ്രസിഡന്റുമാരായ സാജിത സലീം, സക്കീന അബ്ബാസ്, എക്സിക്യൂട്ടിവ് അംഗം സഈദ റഫീഖ് എന്നിവർ അണിയിച്ചു. തൊഴിലാളികൾ പാട്ട് പാടിയും അനുഭവങ്ങൾ പങ്കുവെച്ചും തങ്ങളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിച്ചു.
പങ്കെടുത്തവർക്കെല്ലാം വിവിധ പലവ്യഞ്ജനങ്ങളടങ്ങിയ സ്നേഹക്കിറ്റുകളും കൈമാറി. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം പ്രസിഡന്റ് സമീറ നൗഷാദ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഷൈമില നൗഫൽ സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കൺവീനർ റഷീദ സുബൈർ നന്ദി പറഞ്ഞു. മുംതാസ് റഊഫ് വേദപാരായണം നടത്തി.
നൂറ ഷൈക്കത്തലി പരിപാടിയുടെ അവതാരകയായിരുന്നു. ഫാത്തിമ സ്വാലിഹ്, ഫസീല ഹാരിസ്, ബുഷ്റ റഹീം, തഹാനി ഹാരിസ്, നസീമ മുഹ്യുദ്ദീൻ, തമന്ന ഹാരിസ്, ബുഷ്റ ഹമീദ്, അസ്ര അബ്ദുല്ല, സൽമ, ഹേബ ഷകീബ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.